Kerala
വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം; പശുക്കിടാവിനെ കടിച്ചുകൊന്നു
വന്യജീവി ആക്രമണം കണക്കിലെടുത്ത് രണ്ടിടത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.
കല്‍പ്പറ്റ| വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. കല്‍പ്പറ്റയിലെ പെരുന്തട്ടയില്‍ പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടിച്ചു കൊന്നത്.
പ്രദേശത്ത് പല തവണ കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. വന്യജീവി ആക്രമണം കണക്കിലെടുത്ത് രണ്ടിടത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. പശുക്കിടാവിനെ കൊന്നത് പുലിയാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
---- facebook comment plugin here -----