Ongoing News
ഏറ്റവും പുതിയ എഐ മോഡൽ പുറത്തിറക്കി ആൻത്രോപിക്
Claude.ai, iOS app എന്നിവയിൽനിന്ന് സൗജന്യമായി ക്ലോഡ് 3.5 സോണറ്റ് ഡൗൺലോഡ് ചെയ്യാം.

വാഷിംഗ്ടൺ | മൂന്നു മാസത്തിനിടെ രണ്ടാമത്തെ പുതിയ എഐ മോഡൽ പുറത്തിറക്കി ആൻത്രോപിക്. ക്ലോഡ് 3.5 സോണറ്റ് എന്ന പേരിലാണ് പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. കൂടുതൽ വേഗതയും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നതാണ് ക്ലോഡ് 3.5 സോണറ്റ്. മൂന്നുമാസം മുമ്പ് ക്ലോഡ് 3 ആൻത്രോപിക് പുറത്തിറക്കിയിരുന്നു. ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് ക്ലോഡ് 3.5 സോണറ്റ്.
Claude.ai, iOS app എന്നിവയിൽനിന്ന് സൗജന്യമായി ക്ലോഡ് 3.5 സോണറ്റ് ഡൗൺലോഡ് ചെയ്യാം. എഐയുമായി ചാറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഒരു വിൻഡോ ഡിസ്പ്ലേയിൽ നമുക്ക് ആവശ്യമായത് സൃഷ്ടിക്കാൻ ക്ലോഡ് 3.5 സോണറ്റിൽ സാധിക്കുമെന്ന് ആൻത്രോപിക് സിഇഒ ഡാരിയോ അമോടി പറഞ്ഞു.
ക്ലോഡ് 3.5 ഓപ്പസ് ഉൾപ്പെടെ ഈ വർഷം കൂടുതൽ എഐ മോഡലുകൾ പുറത്തിറക്കാൻ ആന്ത്രോപ്പിക് പദ്ധതിയിടുന്നുണ്ട്. ഗൂഗിളിന്റെയും ആമസോണിന്റെയും പിന്തുണയുള്ള സ്റ്റാർട്ടപ്പ് ആണ് ആൻത്രോപിക്.