Organisation
ലഹരി വിരുദ്ധ ബോധവത്കരണവും സ്‌ക്വാഡ് രൂപീകരണവും നടത്തി
വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

നോളജ് സിറ്റി | മര്‍കസ് ലോ കോളജില്‍ ലഹരി വിരുദ്ധ ബോധവത്കരണവും ലഹരി വിരുദ്ധ സ്‌ക്വാഡ് രൂപീകരണവും സംഘടിപ്പിച്ചു. കൊടുവള്ളി സിവില്‍ എക്സൈസ് ഓഫീസര്‍ ശഫീഖലി ബോധവത്കരണ ക്ലാസ്സെടുത്തു.
ലഹരി വസ്തുക്കളോട് നോ പറയാനും സഹപാഠികളെക്കൊണ്ടും സുഹൃത്തുക്കളെ കൊണ്ടും നോ പറയിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ലോ കോളജ് ജോയിന്റ് ഡയറക്ടര്‍ ഡോ. അബ്ദുല്‍സമദ് സി അധ്യക്ഷത വഹിച്ചു. അഹ്മദ് സ്വാലിഹ് സ്വാഗതവും അഡ്വ. ആഷിഖ് ഗോപാല്‍ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----