Connect with us

Kerala

ലഹരി വിരുദ്ധ ദിനം; പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ പോലീസ് നശിപ്പിക്കും

288.56 കിലോ കഞ്ചാവ്, 956 ഗ്രാം ഹാഷീഷ് ഓയില്‍, മിത്താഫെറ്റ്മീന്‍ 71.60 ഗ്രാം എന്നിവയാണ് നശിപ്പിക്കുന്നത്.

Published

|

Last Updated

തൃശൂര്‍ | ലഹരി വിരുദ്ധ ദിനത്തില്‍ സിറ്റി പോലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കത്തിക്കും. സിറ്റി പോലീസ് പരിധിയിലുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്, ഹാഷീഷ് ഓയില്‍, മെത്താഫെറ്റ്മിന്‍ എന്നിവയാണ് നാളെ രാവിലെ പാലിയേക്കരക്കടുത്തുള്ള ചിറ്റിശ്ശേരിയിലെ ചൂളയിലിട്ട് കത്തിക്കുക.

288.56 കിലോ കഞ്ചാവ്, 956 ഗ്രാം ഹാഷീഷ് ഓയില്‍, മിത്താഫെറ്റ്മീന്‍ 71.60 ഗ്രാം എന്നിവയാണ് നശിപ്പിക്കുന്നത്. കോടതിയുടെ അനുമതിയോടെയാണ് ലഹരി വസ്തുക്കള്‍ നശിപ്പിക്കുന്നതെന്ന് ജില്ലാ ക്രൈംബ്രാഞ്ച് എ സി പി. മനോജ് കുമാര്‍ പറഞ്ഞു. ഇതിന് പുറമെ പിടിച്ചെടുത്ത രണ്ട് കാറുകളും മോട്ടോര്‍ സൈക്കിളുകളും വരും ദിവസങ്ങളില്‍ ലേലം ചെയ്യും.

സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ക്രൈംബ്രാഞ്ച് എ സി പി. മനോജ് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. കെ എ തോമസ്, എ എസ് ഐ. സനീഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഷിഫാന എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കള്‍ നശിപ്പിക്കുക.

 

Latest