Connect with us

National

ഇന്ത്യാ വിരുദ്ധ പ്രചാരണം; 35 പാക് അനുകൂല യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം

ഇന്ത്യന്‍ സൈന്യം, കാശ്മീര്‍ വിഷയം, ഇന്ത്യയുടെ വിദേശകാര്യ വിഷയങ്ങള്‍, മുന്‍ സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണമായിരുന്നു ഇതിന്റെ ഉള്ളടക്കം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയ 35 യൂട്യൂബ് ചാനലുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ് ഈ ചാനലുകളെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു. ഇതിന് പുറമെ രണ്ട് വീതം ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും രണ്ട് വെബ്‌സൈറ്റുകളു ഒരു ഫേസ്ബുക്ക് അക്കൗണ്ടും വിലക്കിയിട്ടുണ്ട്.

നിരോധിക്കപ്പെട്ട എല്ലാ ചാനലുകളും പാക്കിസ്ഥാനില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം, കാശ്മീര്‍ വിഷയം, ഇന്ത്യയുടെ വിദേശകാര്യ വിഷയങ്ങള്‍, മുന്‍ സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണമായിരുന്നു ഇതിന്റെ ഉള്ളടക്കം. 14 യൂട്യൂബ് ചാനലുകള്‍ ഉള്ള അപ്‌നി ദുനിയാ നെറ്റ് വര്‍ക്ക്, 13 യൂട്യൂബ് ചാനലുകളുള്ള തല്‍ഹ ഫിലിംസ് നെറ്റ് വര്‍ക്ക് എന്നിവയെല്ലാം നിരോധിക്കപ്പെട്ട ചാനലുകളില്‍ ഉള്‍പ്പെടും.

ഈ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്ക് 1.2 കോടിയിലധികം സബ്‌സ്‌ക്രൈബേഴ്‌സുും 130 കോടിയിലധികം വ്യവര്‍ഷിപ്പുമുണ്ടായിരുന്നു.

കഴിഞ്ഞ മാസം ഇന്ത്യവിരുദ്ധ പ്രചാരണത്തിന്റെ പേരില്‍ 20 യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Latest