Kerala
മുസ്ലിം വിരുദ്ധ പ്രസംഗം: പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് ഇന്ന് നടപടി തുടങ്ങും
പി സി ജോര്‍ജിന് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ പോലീസ് ജില്ലാ കോടതിയെ സമീപിക്കും.
തിരുവനന്തപുരം | മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പി സി ജോര്‍ജിന് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ പോലീസ് ജില്ലാ കോടതിയെ സമീപിക്കും. പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലഭിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഇന്ന് തന്നെ അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്. ഉത്തരവ് പരിശോധിച്ച ശേഷമായിരിക്കും അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തീരുമാനമെടുക്കുക. പ്രോസിക്യൂഷനെ കേള്‍ക്കാതെയാണ് മജിസ്‌ട്രേറ്റ് ജാമ്യം നല്‍കിയതെന്നാണ് പോലീസ് വാദം.ഇതിന് പുറമെ പി സി ജോര്‍ജ് ജാമ്യ ഉപാധികള്‍ ലംഘിച്ചുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടുന്നുണ്ട്.
ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പോലീസിന് വലിയ തിരിച്ചടിയായിരുന്നു. അതിനാല്‍ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കാന്‍ തന്നെയാണ് സാധ്യത.