Connect with us

Kerala

മുസ്ലിം വിരുദ്ധ പ്രസംഗം; പി സി ജോര്‍ജിനെതിരായ കേസില്‍ അന്വേഷണം ഫോര്‍ട്ട് എ സി പിക്ക് കൈമാറി

ജോര്‍ജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്കായി പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ മുന്‍ എം എല്‍ എ. പി സി ജോര്‍ജിനെതിരായ കേസില്‍ അന്വേഷണം തിരുവനന്തപുരം ഫോര്‍ട്ട് എ സി പിക്ക് കൈമാറി. നേരത്തെ ഫോര്‍ട്ട് സ്റ്റേഷന്‍ എസ് എച്ച് ഒ ആയിരുന്നു കേസന്വേഷിച്ചത്.

ജോര്‍ജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്കായി പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറി. മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കണോ, അല്ല പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ച കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. നിയമോപദേശത്തിന് ശേഷമായിരിക്കും പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.