Connect with us

Kerala

മുസ്ലിം വിരുദ്ധ പ്രസംഗം: പി സി ജോര്‍ജിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ എ ആര്‍ ക്യാമ്പിന് മുന്നില്‍

പി സി ജോര്‍ജ് ഭീകരവാദിയല്ലെന്നും അദ്ദേഹത്തിനെതിരായ നടപടിക്ക് എന്തിനാണ് ഈ തിടുക്കമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് എ ആര്‍ ക്യാമ്പില്‍ എത്തിച്ച പി സി ജോര്‍ജിന് പിന്തുണയുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഏ ആര്‍ ക്യാമ്പിലേക്കെത്തി. പി സി ജോര്‍ജിന്റെ പ്രസംഗത്തെ അനുകൂലിക്കുന്നുവോ എന്ന് ഇവിടെയെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും നേരിട്ടൊരു മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. പി സി ജോര്‍ജ് ഭീകരവാദിയല്ലെന്നും അദ്ദേഹത്തിനെതിരായ നടപടിക്ക് എന്തിനാണ് ഈ തിടുക്കമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.

രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയവര്‍ക്ക് പോലും അഭിപ്രായം സ്വാതന്ത്ര്യം കൊടുക്കണമെന്നാണ് സിപിഎം നിലപാട്. പി സി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്.അദ്ദേഹം ആരേയും വെട്ടിക്കൊന്നിട്ടില്ല. അരിഞ്ഞ് തള്ളുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഇല്ലാത്ത തിടുക്കം ഇപ്പോള്‍ എന്തിനാണെന്നും മന്ത്രി ഏറെ രോഷത്തോടെ ചോദിച്ചു.പി സി ജോര്‍ജ് ഭീകരവാദിയല്ല. പൊതുപ്രവര്‍ത്തകനാണ്. യൂത്ത് ലീഗ് പരാതിപ്പെട്ാല്‍ കമ്യൂുണിസ്റ്റ് സര്‍ക്കാര്‍ ആരേയും അറസ്റ്റ് ചെയ്യും. കേന്ദ്രമന്ത്രിക്ക് പോലും ഏ ആര്‍ ക്യാമ്പിലേക്ക് പ്രവേശനം നിഷേധിക്കുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു