Connect with us

National

നക്‌സല്‍ വിരുദ്ധ ഓപറേഷന്‍: ബീജാപൂരില്‍ മൂന്ന് മാവോയിസ്റ്റുകളെ കൊലപ്പെടുത്തി

തോക്കുകളും സ്‌ഫോടകവസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി

Published

|

Last Updated

റായ്പൂര്‍ | ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ നടത്തിയ നക്‌സല്‍ വിരുദ്ധ ഓപറേഷനില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ബീജാപൂര്‍ ജില്ലകളിലെ അതിര്‍ത്തി പ്രദേശത്ത് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഓപറേഷന്‍ ആരംഭിച്ചത്. മൃതദേഹങ്ങള്‍ക്ക് പുറമെ, തോക്കുകളും സ്‌ഫോടകവസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മരിച്ച മാവോയിസ്റ്റുകളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഓപ്പറേഷനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരുക്കില്ല. വനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു.

Latest