Kerala
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയയാളെ വൈസ് പ്രസിഡന്റാക്കി; പാലക്കാട് കെ എസ് യുവില്‍ കൂട്ട രാജി ഭീഷണി
ജില്ലാ കമ്മിറ്റിയുടെ ആരോപണത്തിനു വിധേയനായ ഇബ്‌റാഹിം ബാദുഷയെയാണ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റാക്കിയത്.
പാലക്കാട് | കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐയ്ക്ക് സഹായം നല്‍കിയെന്നതില്‍ ആരോപണ വിധേയനായ വ്യക്തിയെ വൈസ് പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ കെ എസ് യുവില്‍ കൂട്ട രാജി ഭീഷണി. ജില്ലാ കമ്മിറ്റിയുടെ ആരോപണത്തിനു വിധേയനായ ഇബ്‌റാഹിം ബാദുഷയെയാണ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റാക്കിയത്.
ജില്ലാ നേതൃത്വം അറിയാതെയായിരുന്നു നടപടി. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 21 പേര്‍ രാജി ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു.
പുനസ്സംഘടനയുടെ ഭാഗമായാണ് വിക്ടോറിയ കോളജ് മുന്‍ യൂണിയന്‍ ചെയര്‍മാനായിരുന്ന ഇബ്‌റാഹിം ബാദുഷ ഉള്‍പ്പെടെ ആറു പേരെ ജില്ലാ നേതൃത്വത്തിലേക്ക് സംസ്ഥാന കമ്മിറ്റി നിയമിച്ചത്.
---- facebook comment plugin here -----