Kerala
സര്‍ക്കാരുകള്‍ക്കെതിരായ ജനവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
സിറ്റിങ് സീറ്റിലെ മത്സരം അവസരവും അതുപോലെ വെല്ലുവിളിയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് | പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തില്‍ സന്തോഷവും അഭിമാനവുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. തന്നെപ്പോലെ ഒരു സാധാരണ കോണ്‍ഗ്രസുകാരന് ഇത് അഭിമാന നിമിഷമാണ്. ഈ പ്രായത്തിനിടയില്‍ പാര്‍ട്ടി തനിക്ക് ഒരുപാട് അവസരങ്ങള്‍ നല്‍കി. ഇപ്പോള്‍ നല്‍കിയതും വലിയ അവസരമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനവിരുദ്ധ വികാരമുണ്ട്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സിറ്റിങ് സീറ്റിലെ മത്സരം അവസരവും അതുപോലെ വെല്ലുവിളിയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
---- facebook comment plugin here -----