Kerala
റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണം: കര്‍മ സമിതി അടിയന്തരമായി രൂപവത്കരിക്കണമെന്ന് ഹൈക്കോടതി
പൊതുതാത്പര്യ ഹരജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി

കൊച്ചി | റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കര്‍മ സമിതി അടിയന്തരമായി രൂപവത്കരിക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി. കര്‍മ സമിതിയുടെ കരട് രൂപം ഒരാഴ്ചക്കകം അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
നിയമ സേവന അതോറിറ്റിയുടെ ഹരജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷകള്‍ അംഗീകരിച്ചില്ല. സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കര്‍മ സമിതിക്ക് മുന്നില്‍ വിശദാംശങ്ങള്‍ നല്‍കാനും അപേക്ഷകര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുതാത്പര്യ ഹരജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.
---- facebook comment plugin here -----