Kerala
എം മുകേഷ് എം എല്‍ എക്ക് മുന്‍കൂര്‍ ജാമ്യം
എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്
തിരുവനന്തപുരം | ലൈംഗിക പീഡന പരാതിയില്‍ നടനും എം എല്‍ എയുമായ എം മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടന്‍ ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.
മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് എം മുകേഷിന് ജാമ്യം അനുവദിച്ചത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയില്‍ എം മുകേഷ് എം എല്‍ എയ്ക്കെതിരെ മരട് പോലീസ് കേസെടുത്തിരുന്നു. ഐ പി സി 354, 509, 452 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
---- facebook comment plugin here -----