Kerala
പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന്‍ ഇ ഡി മുമ്പാകെ നാളെ ഹാജരാകില്ല
പുതുപ്പള്ളി തിരഞ്ഞെടുപ്പിനു ശേഷം ഹാജരാകാമെന്ന് അറിയിച്ച് ഇ ഡിക്ക് കത്ത് നല്‍കി.
തിരുവനന്തപുരം | മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇ ഡിക്ക് മുന്നില്‍ നാളെ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സുധാകരന്‍ ഇ ഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്. പുതുപ്പള്ളി തിരഞ്ഞെടുപ്പിനു ശേഷം ഹാജരാകാമെന്നാണ് കത്തില്‍ അറിയിച്ചിട്ടുള്ളത്.
മോന്‍സണ് ലഭിച്ച 25 ലക്ഷം രൂപയില്‍ 10 ലക്ഷം സുധാകരന്‍ കൈപ്പറ്റിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. തുക എന്തിനാണ് വിനിയോഗിച്ചതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇ ഡി അന്വേഷിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച സുധാകരനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ബേങ്ക് ഇടപാട് രേഖകള്‍ ഹാജരാക്കാനും സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----