Kerala
നാലാം തവണയും ആന്റോ ആന്റണി; പത്തനംതിട്ടയില്‍ യു ഡി എഫിന് 2.9 ശതമാനം വോട്ടുകൂടി
2019ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 120502 വോട്ടര്‍മാര്‍ 2024ല്‍ പോളിങ് ബൂത്തിലെത്തിയില്ലെന്നുള്ളതും ഇടതു പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയിരുന്നു
പത്തനംതിട്ട | നാലാം തവണ അങ്കത്തിനെത്തിയ സിറ്റിങ് എം പി യു ഡി എഫിലെ ആന്റോ ആന്റണി പത്തനംതിട്ട ലോക്്സഭാ മണ്ഡലം നിലനിര്‍ത്തി. ഡോ. ടി എം തോമസ് ഐസക്കിനെ ഇറക്കി അട്ടിമറി വിജയം പ്രതീക്ഷിച്ച സി പി എമ്മിനും എല്‍ ഡി എഫിനും കണക്കുട്ടലുകള്‍ പിഴയ്ക്കുന്നതാണ് പത്തനംതിട്ടയില്‍ കണ്ടത്. 2019ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 120502 വോട്ടര്‍മാര്‍ 2024ല്‍ പോളിങ് ബൂത്തിലെത്തിയില്ലെന്നുള്ളതും ഇടതു പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. അതായത്് 10.87 ശതമാനം വോട്ട് കുറവ്. വോട്ടുകള്‍ പോള്‍ ചെയ്യാതെ പോയത് യു ഡി എഫ് അനുകൂല വോട്ടുകളെന്നായിരുന്നു പ്രാദേശിക ഘടകങ്ങള്‍ നേതൃത്വത്തിന് നല്കിയ കണക്കുകള്‍. ഇതും എല്‍ ഡി എഫിന്റെ വിജയ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
എന്നാല്‍ ആന്റോ ആന്റണിക്ക് 2019നെ അപേക്ഷിച്ച് 2.9 ശതമാനം വോട്ടുകൂടി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 39.98 ശതമാനം വോട്ടുനേടിയാണ് യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി വിജയിച്ചത്. 66064 വോട്ടുകളുടെ ഭുരിപക്ഷം. എന്നാല്‍ തോല്‍വിക്കിടയിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. ടി എം തോമസ് ഐസക്കിന് കഴിഞ്ഞ വര്‍ഷത്തെ വോട്ടിങ് ശതമാനം നിലനിര്‍ത്താന്‍ കഴിഞ്ഞത് ഇടതുമുന്നണിക്ക് ആശ്വാസമാകും. അതേ സമയം ബി ജെ പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്ക് 2019നെക്കാള്‍ 3.46 ശതമാനം വോട്ട് കുറവാണ്. 2024ല്‍ ആകെ പോള്‍ ചെയ്ത 9,06,051 വോട്ടില്‍ ആന്റോ ആന്റണി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ) 367210 വോട്ടും ഡോ. തോമസ് ഐസക് (സി പി എം) 301146 വോട്ടും അനില്‍ ആന്റണി(ബി ജെ പി ) 234098 വോട്ടും നേടി.
പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം:
ഇവിഎം വോട്ട്, പോസ്റ്റല്‍ വോട്ട്, ആകെ വോട്ട്, ശതമാനം എന്ന ക്രമത്തില്‍
ആന്റോ ആന്റണി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് )
360544, 6666 367210 39.98%
ഡോ. തോമസ് ഐസക് (സി പി ഐ എം)
297530 3616 301146 32.79%
അനില്‍ ആന്റണി ( ബിജെപി )
230864 3234 234098 25.49%
അഡ്വ പി.കെ. ഗീതാകൃഷ്ണന്‍ (ബി. എസ്.പി)
3911 54 3965 0.43%
ജോയി പി മാത്യു (പി. പി. ഐ – സെക്കുലര്‍)
1171 8 1179 0.13%
കെ സി. തോമസ് (സ്വത.)
1078 21 1099 0.12
അഡ്വ. ഹരികുമാര്‍ എം കെ ( അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)
733 27 760 ‘0.08%
അനൂപ് വി (സ്വത.)
555 52 607 0.07%
നോട്ട
8258 143 8401 0.91%
ആകെ
904644 13821 918465