Connect with us

russia-ukraine peace talk

അന്റോണിയോ ഗുട്ടറസ് റഷ്യയും യുക്രൈനും സന്ദര്‍ശിക്കും

മധ്യസ്ഥ ശ്രമവുമായി യു എന്‍ സെക്രട്ടറി ജനറല്‍

Published

|

Last Updated

ജനീവ |  യുദ്ധം തീവ്രമായി തുടരുന്നതിനിടെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് റഷ്യയും യുക്രൈനും സന്ദര്‍ശിക്കുന്നു. ചൊവ്വാഴ്ച മോസ്‌കോയിലെത്തുന്ന ഗുട്ടറസ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായും വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാകും യുക്രൈനിലേക്ക്‌പോകുക.

ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരു നേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ചക്ക് ഗുട്ടറസ് ശ്രമിച്ചിരുന്നു. എന്നാല്‍ യുദ്ധം രണ്ട് മാസം പിന്നിടുമ്പോഴാണ് കൂടിക്കാഴ്ച സാധ്യമാവുന്നത്. യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കുകയാണ് യു എന്‍ സെക്രട്ടറിയുടെ സന്ദര്‍ശന ലക്ഷ്യം.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ഗുട്ടെറസ് ചൊവ്വാഴ്ച കൂടിക്കാഴ്ച്ചക്കൊപ്പം ഉച്ചഭക്ഷണത്തിലും പങ്കാളിയാവും. യുക്രൈനിലെത്തുന്ന ഗുട്ടറസ് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്തും.

 

---- facebook comment plugin here -----

Latest