Kerala
പ്രഥമ കെ എം ബഷീര്‍ മാധ്യമ പുരസ്‌കാരം അനു എബ്രഹാമിന് സമ്മാനിച്ചു
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് പുരസ്‌കാരം സമ്മാനിച്ചത്.

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ സ്മരണക്കായി സിറാജ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയ പ്രഥമ കെ എം ബഷീര്‍ മാധ്യമ പുരസ്‌കാരം മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ അനു എബ്രഹാം ഏറ്റുവാങ്ങി.ഇന്ന് രാവിലെ പതിനൊന്നിന് തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് പുരസ്‌കാരം സമ്മാനിച്ചത്.
രമേശ് ചെന്നിത്തല പൊന്നാട അണിയിച്ചു.സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല സ്വാഗതം പറഞ്ഞു. ഖാസിം എ ഖാദര്‍ നന്ദി പറഞ്ഞു
---- facebook comment plugin here -----