Connect with us

National

ചൈന സന്ദര്‍ശനം റദ്ദാക്കി അനുരാഗ് താക്കൂര്‍

അരുണാചല്‍പ്രദേശ് കായികതാരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസ് വിസ നിഷേധിച്ച ചൈനയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി| അരുണാചല്‍പ്രദേശ് കായികതാരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസ് വിസ നിഷേധിച്ച് ചൈന. അരുണാചല്‍ പ്രദേശ് തങ്ങളുടെ സ്ഥലമാണെന്ന അവകാശവാദമുയര്‍ത്തിയാണ് ചൈനയുടെ ഈ നീക്കം. ചൈനയുടെ നീക്കത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. നടപടിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ തന്റെ ചൈന സന്ദര്‍ശനം റദ്ദ് ചെയ്തു.

അതിനിടെ ഏഷ്യന്‍ ഗെയിംസ് വോളിബോളില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുന്‍പിലുള്ള ചൈനീസ് തായ്‌പേയിയെ തോല്‍പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ലോക റാങ്കിംഗില്‍ ഇന്ത്യ 73ാമതും ചൈനീസ് തായ്‌പേയ് 43ാമതുമാണ്. നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ച ഇന്ത്യ ക്വാര്‍ട്ടറില്‍ ജപ്പാനെ നേരിടും.

 

 

Latest