Kerala
അന്‍വറിന്റെ ആരോപണങ്ങള്‍; മുഖ്യമന്ത്രിയുടെ രാജി ആവശ്യമുയര്‍ത്തിയുള്ള പ്രക്ഷോഭം യു ഡി എഫ് ശക്തമാക്കും
ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്തും.
തിരുവനന്തപുരം | പി വി അന്‍വര്‍ എം എല്‍ എയുടെ ഗുരുതരമായ ആരോപണങ്ങള്‍ക്കു പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യമുയര്‍ത്തിയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ യു ഡി എഫ് തീരുമാനം. ഇന്ന് രാത്രി എട്ടിന് ഓണ്‍ലൈനില്‍ ചേര്‍ന്ന മുന്നണി യോഗമാണ് ഈ തീരുമാനമെടുത്തത്.
ഭരണകക്ഷി എം എല്‍ എയായ അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവമേറിയതാണെന്ന് യോഗം വിലയിരുത്തി. അന്‍വറിനെ കൊള്ളാനും തള്ളാനും ഇല്ലെങ്കിലും ഉന്നയിച്ച വിഷയങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാനാണ് മുന്നണി തീരുമാനം. ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്തും.
ഓണ്‍ലൈന്‍ യോഗം നേരത്തെ തീരുമാനിച്ചിരുന്നതാണെങ്കിലും അന്‍വറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.