Kerala
അന്‍വറിന്റെ ആദ്യ അഞ്ച് വര്‍ഷം സമ്പൂര്‍ണ പരാജയം; വായ തുറക്കുന്നത് നുണ പറയാന്‍ മാത്രമെന്നും സിപിഎം ജില്ലാ സെക്രട്ടറി
നിലമ്പൂരില്‍ വികസന മന്ദതക്ക് കാരണം പി വി അന്‍വറാണ്
മലപ്പുറം | തീവ്രവര്‍ഗീയ നിലപാട് ഉയര്‍ത്തി വര്‍ഗീയ ധ്രുവീകരണത്തിനാണ് പിവി അന്‍വര്‍ ശ്രമിക്കുന്നതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. അന്‍വറിന്റെ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു. മുസ്ലിം വിരുദ്ധത പറഞ്ഞ് സിപിഎമ്മിനെതിരാക്കാനാണ് ശ്രമം.
അന്‍വറിന്റെ ആദ്യ അഞ്ച് കൊല്ലം സമ്പൂര്‍ണ പരാജയമായിരുന്നു. നിലമ്പൂരില്‍ വികസന മന്ദതക്ക് കാരണം പി വി അന്‍വറാണ്. വര്‍ഷത്തില്‍ കുറച്ച് ദിവസം മാത്രമാണ് എംഎല്‍എ മണ്ഡലത്തിലുള്ളത്. മിക്കപ്പോഴും വിദേശത്താണ്.
വിരോധം തീര്‍ക്കാന്‍ ആര്‍എസ്എസ് ചാപ്പ കുത്തുന്നത് തരം താണ പ്രവര്‍ത്തിയാണ്. നുണ പറയാന്‍ മാത്രം വായ തുറക്കുന്ന ആളാണ് പിവി അന്‍വര്‍. ആരുടേയും നിസ്‌ക്കാരം തടഞ്ഞിട്ടില്ല. നിസ്‌ക്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂവെന്നും മോഹന്‍ദാസ് പറഞ്ഞു.നാളത്തെ അന്‍വറിന്റെ സമ്മേളനത്തില്‍ ആളുണ്ടാകും. പൊതുയോഗമാണെങ്കില്‍ സ്വാഭാവികമാണ്. പാര്‍ട്ടി പ്രവര്‍ത്തകരോട് പോകണമെന്നോ പോകരുതെന്നോ നിര്‍ദ്ദേശം നല്‍കാറില്ലെന്നും ഇഎന്‍ മോഹന്‍ ദാസ് മാധ്യമങ്ങളോട് പറഞ്ഞു