Connect with us

Health

കുട്ടികളിലെ ഉത്കണ്ഠ പ്രശ്നങ്ങൾ മനസ്സിലാക്കാം, പരിഹരിക്കാം

മനുഷ്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണല്ലോ സമ്മർദ്ദം. ഇന്നത്തെ കാലത്ത് അത് കുട്ടികളുടെ ജീവിതത്തെ പോലും ബാധിച്ചിരിക്കുന്നു എന്നതാണ് സത്യം. കുട്ടിക്കാലത്തെ ഉത്കണ്ഠാ പ്രശ്നം കുട്ടികളിൽ വാശിയും എടുത്തുചാട്ടവും ഭയവും ഒറ്റപ്പെടലുമൊക്കെ സൃഷ്ടിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് പഠനമനുസരിച്ച്, കുട്ടികളിൽ ഉത്കണ്ഠാ വൈകല്യങ്ങൾ സാധാരണമാണ്.

Published

|

Last Updated

ബാല്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ഉത്കണ്ഠ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ ആശങ്കയാണ്. ലോകത്ത് എട്ടു കുട്ടികളുടെ കണക്കെടുത്താൽ അതിൽ ഒരാൾക്ക് ഉത്കണ്ഠ പ്രശ്നങ്ങൾ ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരം ഉത്കണ്ഠ പ്രശ്നങ്ങൾ കണ്ടെത്തേണ്ടതും പരിഹാരം കാണേണ്ടതും അത്യാവശ്യമാണ്.

മനുഷ്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണല്ലോ സമ്മർദ്ദം. ഇന്നത്തെ കാലത്ത് അത് കുട്ടികളുടെ ജീവിതത്തെ പോലും ബാധിച്ചിരിക്കുന്നു എന്നതാണ് സത്യം. കുട്ടിക്കാലത്തെ ഉത്കണ്ഠാ പ്രശ്നം കുട്ടികളിൽ വാശിയും എടുത്തുചാട്ടവും ഭയവും ഒറ്റപ്പെടലുമൊക്കെ സൃഷ്ടിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് പഠനമനുസരിച്ച്, കുട്ടികളിൽ ഉത്കണ്ഠാ വൈകല്യങ്ങൾ സാധാരണമാണ്. അവരുടെ ഉത്കണ്ഠാജനകമായ വികാരങ്ങൾ മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ സഹായിക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്.

കുട്ടികളിൽ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

ഉത്കണ്ഠ പ്രശ്നങ്ങളുള്ള കുട്ടികളിൽ സാധാരണയായി നിരന്തരമായ ഉത്കണ്ഠയോ ഭയമോ കാണപ്പെടുന്നു. വൈദ്യശാസ്ത്രപരമായ കാരണങ്ങളില്ലാത്ത രോഗങ്ങളെക്കുറിച്ച് പോലും അവർ പരാതിപ്പെടാൻ തുടങ്ങുന്നു. പിന്നീട് കുട്ടികൾ നേരത്തെ ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന ഗെയിമുകളും പസിലുകളും ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളും എല്ലാം മാറ്റിവെച്ച് മറ്റൊരു ലോകത്ത് അകപ്പെടുന്നു. ഇത്തരം കേസുകളിൽ ഉറക്കക്കുറവും ഒരു കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ടും നമുക്ക് കാണാം.

അമിതമായി മാനസിക ഭാരം താങ്ങുന്നതോ കുട്ടിക്കാലത്ത് ഉണ്ടായ ട്രോമ ഉൾപ്പെടെ പ്രശ്നങ്ങളോ, ജീവിതത്തിലുണ്ടായ പ്രിയപ്പെട്ടവരുടെ നഷ്ടമോ, ദൂരപയോഗപ്പെടുത്തലോ ഒക്കെ കുട്ടിയുടെ മാനസിക ആരോഗ്യത്തെ ബാധിച്ചേക്കാം. ഇത് പിന്നീട് ഉത്കണ്ഠാ പ്രശ്നമടക്കമുള്ളവയ്ക്ക് വഴി ഒരുക്കിയേക്കാം. പാരമ്പര്യമായും ഒരു കുട്ടിക്ക് ഉത്കണ്ഠാ പ്രശ്നം ഉണ്ടായേക്കാം. ഇവ ജീനുകൾ വഴി കൈമാറുന്നവയാണ്. ഇത് കുട്ടികളുടെ മെമ്മറി, ഭാഷ മനസ്സിലാക്കൽ, മറ്റ് ആശയവിനിമയ പ്രവർത്തങ്ങൾ എന്നിവയെ സഹായിക്കുന്ന തലച്ചോറിൻ്റെ ഭാഗങ്ങളെ ബാധിക്കുകയും ഇത് കാരണം കുട്ടി ആസ്വാഭാവികമായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തേക്കാം. കൃത്യസമയത്ത് തയ്യാറെടുക്കുക, കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കുക, യുക്തിസഹമായ തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ ജോലികൾ നിർവഹിക്കാൻ ഈ കുട്ടികൾക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം.

മാതാപിതാക്കളുടെ പങ്ക്

ഓരോ കുട്ടിയും വ്യത്യസ്തനാണെന്നും അവർക്ക് പ്രത്യേക പരിചരണം വേണമെന്നും മാതാപിതാക്കൾ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. കുട്ടിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് ശ്രദ്ധ നൽകണം. ക്ഷമയോടെയും സഹാനുഭൂതിയോടെയും ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിലൂടെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മാത്രമല്ല, തങ്ങളുടെ ആശങ്കകളെ പോസിറ്റീവായി നേരിടാൻ മാതാപിതാക്കൾക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കാനാകും. അവരുടെ നേട്ടങ്ങൾ എത്ര ചെറുതാണെങ്കിലും ആഘോഷിച്ച് അവരെ പ്രചോദിപ്പിക്കാനും ഊർജ്ജസ്വലരാക്കാനും മാതാപിതാക്കൾക്ക് കഴിയും. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ വികാരങ്ങൾ സത്യസന്ധമായി പ്രകടിപ്പിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ കുഞ്ഞു സങ്കടങ്ങളും ആശങ്കകളും കേൾക്കാൻ മാതാപിതാക്കൾ ഇപ്പോഴും ലഭ്യമാണെന്ന ബോധം നിങ്ങളുടെ കുട്ടികളിൽ വളർത്തുന്ന സുരക്ഷാ ബോധം ചെറുതല്ല.

സൈക്കോളജിസ്റ്റുകളുടെ പങ്ക്

കുട്ടിക്കാലത്തെ ഉത്കണ്ഠ നിയന്ത്രിക്കുന്നതിന് ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായവും ആവശ്യമായി വന്നേക്കാം. ചൈൽഡ് സൈക്കോളജിയിൽ വൈദഗ്ദ്ധ്യം നേടിയ തെറാപ്പിസ്റ്റുകൾക്ക് കുട്ടികളുടെ ഉത്കണ്ഠ ആരോഗ്യകരമായി കണ്ടെത്താനും നിയന്ത്രിക്കാനും കഴിയും. അതുകൊണ്ട് ആവശ്യമെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതും നല്ലതാണ്.