Connect with us

National

ഏത് ചെറിയ സ്ഥാനാര്‍ത്ഥി വിചാരിച്ചാലും വിനേഷിനെ തോല്‍പ്പിക്കാം; പാര്‍ട്ടി പറഞ്ഞാല്‍ പ്രചാരണത്തിനിറങ്ങും: ബ്രിജ്ഭൂഷണ്‍ സിംഗ്

തനിക്കെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.

Published

|

Last Updated

ഛണ്ഡീഗഢ് | ഏത് ചെറിയ സ്ഥാനാര്‍ഥിക്കും വിനേഷ് ഫോഗട്ടിനെ പരാജയപ്പെടുത്താനാകുമെന്ന് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍. ഗുസ്തിതാരങ്ങളായ വിനേഷും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബ്രിജ് ഭൂഷണ്‍ന്‍റെ വിമര്‍ശനം.

ഹരിയാനയിലെ ഏത് നിയമസഭാ സീറ്റില്‍ നിന്ന് മത്സരിച്ചാലും വിനേഷ് ഫോഗട്ട് തോല്‍ക്കും. പാര്‍ട്ടി നിര്‍ദേശം ലഭിച്ചാല്‍ ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കുമെന്നും ബ്രിജ്ഭൂഷണ്‍ വ്യക്തമാക്കി. തനിക്കെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.

ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും ആരോപിച്ച് കഴിഞ്ഞ വര്‍ഷം വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ എന്നിവര്‍ പ്രതിഷേധം നടത്തിയിരുന്നു. ബ്രിജ് ഭൂഷണ്‍ന്റെ രാജി ആവശ്യപ്പട്ടായിരുന്നു സമരം.തുടര്‍ന്ന് ഒളിമ്പിക് അസോസിയേഷന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. ഡബ്ല്യു എഫ് ഐ പ്രവര്‍ത്തനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ബ്രിജ്ഭൂഷന്റെ നേതൃത്വത്തിലുള്ള പാനല്‍ പിരിച്ചുവിടുകയും ആയിരുന്നു.

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും ഇന്നലെയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി താരം റെയില്‍വേയിലെ ഉദ്യോഗം രാജിവെച്ചിരുന്നു. ജുലാനയില്‍ നിന്നാണ് താരം മത്സരിക്കുക. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് .

Latest