Connect with us

Ongoing News

ആരാകും റോയല്‍സ്; ടൈറ്റാണ് കലാശം

അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ഏറ്റുമുട്ടും.

Published

|

Last Updated

അഹമ്മദാബാദ് | ഇന്ത്യന്‍ ന്ത്യന്‍ പ്രമീയര്‍ ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം. അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ഏറ്റുമുട്ടും. മുംബൈയില്‍ ആരംഭിച്ച് നവി മുംബൈ, പൂനെ എന്നിവിടങ്ങളിലൂടെ കൊല്‍ക്കത്തയിലെത്തിയ കുട്ടിയോവര്‍ ക്രിക്കറ്റിന്റെ കിരീടം ആര് നേടുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

2021 അവസാനത്തോടെയാണ് ഗുജറാത്ത് ടൈറ്റന്‍സ് രൂപം കൊണ്ടത്. തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ഫൈനലിലെത്താന്‍ ടീമിന് കഴിഞ്ഞു. ഐ പി എല്‍ ആദ്യ സീസണിലെ ജേതാക്കളാണ് രാജസ്ഥാന്‍ റോയല്‍സ് എന്നതാണ് മറ്റൊരു സവിശേഷത. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണോ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയോ ഇതുവരെ ഐ പി എല്‍ കിരീടം നേടിയിട്ടില്ല എന്നതും പ്രത്യേകതയാണ്. ഇതെല്ലാം കൊണ്ടു തന്നെ കിരീടപ്പോരാട്ടത്തില്‍ തീപാറുമെന്നുറപ്പ്.

 

 

 

 

---- facebook comment plugin here -----

Latest