Connect with us

ap muhammed musliyar kanthapuram

എ പി മുഹമ്മദ് മുസ്‌ലിയാർ അറിവും എളിമയും കൊണ്ട് ജനകീയനായ പണ്ഡിതൻ: ഖലീൽ തങ്ങൾ

സാധാരണക്കാർക്കും പണ്ഡിതർക്കുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാതൃകകളുണ്ട് എന്നും സി മുഹമ്മദ് ഫൈസി അനുസ്മരിച്ചു.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും പ്രധാനാധ്യാപകനുമായ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ ആഴത്തിലുള്ള അറിവും എളിമയും ഉള്ള ജനകീയ പണ്ഡിതനായിരുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച അനുസ്മരണ പ്രാർഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായ എ പി അബൂബക്കർ മുസ്‌ലിയാരെ പാണ്ഡിത്യത്തിലും പ്രവർത്തനത്തിലും അനുധാവനം ചെയ്ത മുഹമ്മദ് മുസ്‌ലിയാർ ഗുരുശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാതൃകയാണ് കാണിച്ചു തന്നത്. ദീർഘകാലം ഒരേ സ്ഥലങ്ങളിൽ തന്നെ സേവനം ചെയ്യാൻ സാധിച്ചുവെന്നത് ഉസ്താദിന്റെ ജനസമ്മിതിയും പാണ്ഡിത്യത്തിലുള്ള ആധികാരികതയുമാണ് തെളിയിക്കുന്നതെന്നും ഖലീൽ തങ്ങൾ പറഞ്ഞു.

മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന അനുസ്മരണ സംഗമത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. പാണ്ഡിത്യത്തിൽ ഉന്നതനായിരിക്കുമ്പോഴും അനേകം ശിഷ്യരുടെ ഗുരുവായിരിക്കുമ്പോഴും ഒട്ടും ജാഡകളില്ലാതെ ജീവിച്ച മഹത് വ്യക്തിയായിരുന്നു എ പി മുഹമ്മദ് മുസ്ലിയാരെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. വലിയ സമ്മേളനങ്ങളിൽ മാത്രമല്ല ഗ്രാമാന്തരങ്ങളിൽ പോലും അനുവാചകരുടെ എണ്ണവും വണ്ണവും നോക്കാതെ മണിക്കൂറുകളോളം പ്രഭാഷണം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അവിടുത്തെ അവസാനമായി ഒരുനോക്ക്  കാണാനും ജനാസ നിസ്കാരത്തിൽ പങ്കെടുക്കാനും എത്തിയ ആയിരങ്ങൾ അദ്ദേഹം സുസമ്മതനായിരുന്നു എന്നതിന് തെളിവാണ്. സാധാരണക്കാർക്കും പണ്ഡിതർക്കുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാതൃകകളുണ്ട് എന്നും സി മുഹമ്മദ് ഫൈസി അനുസ്മരിച്ചു.

മർകസ് പുറത്തിറക്കുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ ഓർമപ്പുസ്തകത്തിൻറെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു.  ബന്ധുക്കൾ  സ്നേഹ ജനങ്ങൾ, വിദ്യാർഥികൾ എന്നിവരുടെ സ്മരണകൾ ഡിസംബർ 15ന് മുമ്പായി 9846311155 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ souvenir@markaz.in എന്ന  ഇമെയിൽ വഴിയോ  അയക്കാം.

കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ മുഹമ്മദ് മുസ്‌ലിയാർ, പി സി അബ്ദുല്ല മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുലത്തീഫ് അഹ്ദൽ അവേലം, സയ്യിദ് അൻസാർ തങ്ങൾ അവേലം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.എ പി അബ്ദുൽ ഹകീം അസ്‌ഹരി, വി ടി അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ പാഴൂർ, ശുക്കൂർ സഖാഫി വെണ്ണക്കോട്, മുഹ്‌യിദ്ദീൻ സഅദി കൊട്ടുകര, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല,  മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സി പി ഉബൈദുല്ല സഖാഫി, മജീദ് കക്കാട് സംബന്ധിച്ചു.

Latest