Health
പാല് മാത്രമല്ല ഇവയും കാല്‍സ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്
രണ്ട് ടേബിള്‍ സ്പൂണ്‍ ചിയ സീഡില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ കാല്‍സ്യത്തിന്റെ ഇരുപത് ശതമാനം അടങ്ങിയിട്ടുണ്ട്.
മനുഷ്യ ശരീരത്തെ രൂപപ്പെടുത്തുന്നതില്‍ പ്രോട്ടീനൊപ്പം തന്നെ പ്രധാന പങ്കു വഹിക്കുന്ന ഒരു ഘടകമാണ് കാല്‍സ്യം എന്ന് നമുക്കറിയാം. നമ്മുടെ പല്ലിനും അസ്ഥികള്‍ക്കും ഹൃദയാരോഗ്യത്തിനും പേശികളുടെ പ്രവര്‍ത്തനത്തിനും ഒക്കെ പ്രധാനപ്പെട്ട ഘടകം കൂടിയാണ് കാത്സ്യം. പാല് കുടിച്ചാല്‍ മാത്രമേ കാല്‍സ്യം ലഭിക്കു എന്നതായിരുന്നു നമ്മുടെയെല്ലാം വിശ്വാസം. കാല്‍സ്യ കുറവുള്ളവരോട് പാലും മുട്ടയുമൊക്കെ കഴിക്കാന്‍ പറയാറുണ്ട് നമ്മള്‍. എന്നാല്‍ പാലിനൊപ്പം തന്നെ അല്ലെങ്കില്‍ പാലിനേക്കാള്‍ അധികം കാല്‍സ്യം അടങ്ങിയ ചില ഭക്ഷണങ്ങളാണ് പരിചയപ്പെടാന്‍ പോകുന്നത്.
ഇലക്കറികള്‍
ഇലക്കറികളായ ചീര, പാലക്ക് എന്നിവയില്‍ ഒക്കെ ഒരുപാട് കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഒരു മനുഷ്യന് വേണ്ടതായ കാല്‍സ്യത്തിന്റെ അളവ് കൃത്യമാക്കാനും ഈ ഇലക്കറികള്‍ കഴിക്കുന്നത് സഹായിക്കും.
ബദാം
ബദാം ആരോഗ്യകരമായ പ്രോട്ടീനുകളാലും കൊഴുപ്പുകളാലും സമ്പന്നമാണെന്നുള്ള കാര്യം നമുക്കറിയാം. ഇത് മികച്ച ഒരു കാല്‍സ്യത്തിന്റെ ഉറവിടം കൂടിയാണ്. അരക്കപ്പ് ബദാമില്‍ പ്രതിദിനം ആവശ്യമായ കാല്‍സ്യം അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എള്ള്
രക്തം വയ്ക്കാനും മറ്റു കാര്യങ്ങള്‍ക്കും ഒക്കെ നമ്മള്‍ കഴിക്കുന്ന പ്രധാന ഭക്ഷണം കൂടിയാണ് എള്ള്. എള്ളിനും മനുഷ്യ ശരീരത്തിലെ കാല്‍സ്യത്തിന്റെ കാര്യത്തിലും ഒരു നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയും. ഒരു ടേബിള്‍സ്പൂണ്‍ എള്ളില്‍ ആ ദിവസത്തേക്ക് ആവശ്യമായ ഏഴു മുതല്‍ 8 ശതമാനം കാല്‍സ്യം അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്.
ബ്രോക്കോളി
വിദേശരാജ്യങ്ങളില്‍ ഒരുപാട് ഉപയോഗിക്കുന്നതും നമുക്ക് അത്ര സുപരിചിതവും അല്ലാത്ത പച്ചക്കറി ആയിരുന്നു ബ്രോക്കോളി. ഇപ്പോഴിത് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ധാരാളമായി അവൈലബിള്‍ ആണ്. ബ്രോക്കോളി കഴിക്കുന്നതും നിങ്ങളുടെ ശരീരത്തിലെ കാല്‍സ്യത്തിന്റെ അപര്യാപ്തതയെ കുറയ്ക്കാന്‍ സഹായിക്കും.
ചിയ സീഡ്
രണ്ട് ടേബിള്‍ സ്പൂണ്‍ ചിയ സീഡില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ കാല്‍സ്യത്തിന്റെ ഇരുപത് ശതമാനം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ചിയാസീഡ് ധാരാളമായി കഴിക്കുന്നതും നിങ്ങളുടെ കാല്‍സ്യത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
ഇനി കാല്‍സ്യത്തിന്റെ അപര്യാപ്തത പരിഹരിക്കാന്‍ പാല് കുടിക്കണമെന്നില്ല കാല്‍സ്യം സപ്ലിമെന്റുകള്‍ വച്ചും ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചും നിങ്ങള്‍ക്ക് നിങ്ങളുടെ കാല്‍സ്യത്തിന്റെ അപര്യാപ്തതയെ പരിഹരിക്കാന്‍ കഴിയും.