Ongoing News
8,000 രൂപക്ക് ആപ്പിൾ എയർപോഡ്; മാർക്കറ്റിൽ മത്സരത്തിനൊരുങ്ങി ആപ്പിൾ
ആപ്പിള്‍ അവസാനമായി പുറത്തിറക്കിയ എയര്‍ പോഡുകള്‍ വിപണിയില്‍ അത്ര നല്ല പ്രകടനം കാഴ്ചവെച്ചിരുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കുറഞ്ഞ വിലയില്‍ എയര്‍പോഡുമായി ആപ്പിൾ എത്തുന്നത്.
കാലിഫോർണിയ | വിലയുടെ കാര്യത്തിൽ ആപ്പിൾ ഫോണുകളെ പോലെ തന്നെ വി ഐ പിയാണ് ആപ്പിൾ എയർ പോഡുകളും. സാധാരണ വിലകൂടിയ ഒരു സ്മാർട്ട്ഫോൺ വാങ്ങുന്ന അത്രയും പണം കൊടുക്കണം ഇത്തിരിക്കുഞ്ഞൻ എയർപോഡ് സ്വന്തമാക്കണമെങ്കിൽ. എന്നാൽ ആ അവസ്ഥക്ക് മാറ്റം വരാൻ പോകുകയാണ്. ബജറ്റ് ഫ്രണ്ട്ലി എയർപോഡുകൾ വിപണിയിൽ എത്തിക്കുവാനുള്ള ഒരുക്കത്തിലാണ് ആപ്പിൾ എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ 8000 രൂപയ്ക്ക് വിൽക്കാൻ കഴിയും വിധം എയര്‍പോഡുകള്‍ അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ ആണ് വെളിപ്പെടുത്തിയത്. 2024 പകുതിയോടെ പുതിയ എയർപോഡ് വിപണിയിലെത്തിയേക്കുമെന്നും അദ്ദേഹം പറയുന്നു. ഉത്പാദന രംഗത്തുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം ഇത് 2025ലേക്ക് നീണ്ടേക്കാം എന്നും മിങ് ചി കുവോ പറയുന്നുണ്ട്.
ആപ്പിള്‍ കഴിഞ വര്‍ഷം പുറത്തിറക്കിയിരുന്ന എയര്‍ പോഡുകളുടെ വില ഇന്ത്യയിൽ 19,900 രൂപ ആയിരുന്നു. ആപ്പിളിന്റ പോര്‍ട്ട് ഫോളിയോയിലെ ഏറ്റവും ചിലവേറിയ ഓഡിയോ ഉത്പന്നമാണ് എയര്‍ പോഡ്‌സ് മാക്‌സ്. ഇതിന്റ വില വരുന്നത് 59,900 രൂപയാണ്.
ആപ്പിള്‍ അവസാനമായി പുറത്തിറക്കിയ എയര്‍ പോഡുകള്‍ വിപണിയില്‍ അത്ര നല്ല പ്രകടനം കാഴ്ചവെച്ചിരുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കുറഞ്ഞ വിലയില്‍ എയര്‍പോഡുമായി ആപ്പിൾ എത്തുന്നത്.