Techno
ആപ്പിളും നിര്‍മ്മിത ബുദ്ധിയിലേക്ക്; ഓപ്പണ്‍ എഐയുമായി കരാര്‍
ആപ്പിളും നിര്‍മ്മിത ബുദ്ധിയിലേക്ക് നീങ്ങുന്നതോടെ വലിയ മാറ്റം ഈ മേഖലയില്‍ ഉണ്ടാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളും. ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസില്‍ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ ഓപ്പണ്‍ എഐയുമായി സഹകരണം ആരംഭിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐയുടെ മേധാവി സാം അള്‍ട്ടുമാനുമായി ആപ്പിള്‍ കരാറില്‍ ഏര്‍പ്പെട്ടു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇരു കമ്പനികളും പുറത്തു വിട്ടിട്ടില്ല.
ആപ്പിളുമായി സാം അള്‍ട്ട്മാന് നേരത്തെ ബന്ധമുണ്ട്. ആപ്പിളും നിര്‍മ്മിത ബുദ്ധിയിലേക്ക് നീങ്ങുന്നതോടെ വലിയ മാറ്റം ഈ മേഖലയില്‍ ഉണ്ടാകും. സ്വന്തം നിലക്ക് ചാറ്റ് ബോട്ടിനെ വളര്‍ത്തിയെടുക്കുന്നതിനാണ് ആപ്പിള്‍ മുന്‍ഗണന നല്‍കുന്നത്. നിലവില്‍ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ മടിച്ചു നില്‍ക്കുന്നവര്‍ ആപ്പിളില്‍ ഈ സൗകര്യം ഒരുക്കുന്നതോടെ ഉപയോഗിച്ചു തുടങ്ങുമെന്ന് ഓപ്പണ്‍ എഐയും കണക്കുകൂട്ടുന്നു. ആപ്പിളിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റ് ആയ ‘സിരി’യെ പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചാണോ അതോ മറ്റേതെങ്കിലും തരത്തിലാണോ ആപ്പിളില്‍ എഐ വരിക എന്ന് ഉറ്റു നോക്കുകയാണ് ഉപഭോക്താക്കള്‍.