Connect with us

Techno

ആപ്പിൾ ഹെഡ്‌ഫോൺ അഡാപ്റ്റർ ഉത്പാദനം നിർത്തിയതായി റിപ്പോർട്ട്‌

വയർഡ്‌ ഹെഡ്‌ഫോണുകളെ ഫോണുമായി ബന്ധിപ്പിക്കാനാണ്‌ 3.5 എംഎം ലൈറ്റണിങ്‌ ഹെഡ്‌ഫോൺ അഡാപ്‌റ്റർ ഉപയോഗിച്ചിരുന്നത്‌.

Published

|

Last Updated

ആപ്പിൾ ദീർഘകാലമായി പുറത്തിറക്കുന്ന 3.5 എംഎം ലൈറ്റണിങ്‌ ഹെഡ്‌ഫോൺ ജാക്ക് അഡാപ്റ്റർ ഉൽപ്പാദനം നിർത്തിയതായി റിപ്പോർട്ട്‌. വയർഡ്‌ ഹെഡ്‌ഫോണുകളെ ഫോണുമായി ബന്ധിപ്പിക്കാനാണ്‌ 3.5 എംഎം ലൈറ്റണിങ്‌ ഹെഡ്‌ഫോൺ അഡാപ്‌റ്റർ ഉപയോഗിച്ചിരുന്നത്‌.

മുന്നറിയിപ്പില്ലാതെയാണ്‌ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരുന്ന ആക്‌സസറികളിലൊന്ന്‌ നിർത്തിയതെന്നും റിപ്പോർട്ടുണ്ട്‌. വയർഡ് ഹെഡ്‌ഫോണുകളും മറ്റ് ഓഡിയോ ഉപകരണങ്ങളും ഹെഡ്‌ഫോൺ ജാക്ക് ഇല്ലാത്ത ഐഫോണുകളിലേക്ക് കണക്റ്റുചെയ്യാൻ ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിച്ചിരുന്നത്‌ ഈ അഡാപ്‌റ്ററാണ്‌. നിലവിൽ, യുഎസിലെയും മറ്റ് മിക്ക രാജ്യങ്ങളിലെയും ആപ്പിളിൻ്റെ ഓൺലൈൻ സ്റ്റോറിൽ ഇത്‌ ഔട്ട്‌ ഓഫ്‌ സറ്റോക്ക്‌ എന്നാണ്‌ കാണിക്കുന്നതെന്ന്‌ മാക്‌റൂമർസ് റിപ്പോർട്ട് ചെയ്‌തു.

ഐഫോൺ 7 മുതൽ ഹെഡ്‌ഫോൺ പോർട്ട് ആപ്പിൾ നിർത്തലാക്കിയിരുന്നു. തുടർന്ന്‌ 2016ലാണ്‌ അഡാപ്‌റ്റർ പുറത്തിറക്കിയത്‌. ഇത്‌ നിരവധി ഉപയോക്താക്കൾക്ക് അവരുടെ വയർഡ് ഹെഡ്‌ഫോണുകൾ തുടർന്നും ഉപയോഗിക്കാൻ അവസരം നൽകി. ബ്ലൂടൂത്ത് ഓപ്ഷനുകളിലേക്ക് മാറാതെ തന്നെ വയർഡ് ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത് തുടരാൻ ഇത്‌ വലിയ സഹായകമായി. യുഎസ്ബി-സി പോർട്ടിനെ പ്രോത്സാഹിപ്പിക്കുക എന്ന നയത്തിൻ്റെ ഭാഗാമായാണ്‌ അഡാപ്‌റ്റർ നിർത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Latest