Connect with us

Business

ആപ്പിൾ ഫോണുകൾക്ക്‌ വിലകുറച്ചു; കുറഞ്ഞത്‌ ഈ മോഡലുകൾക്ക്‌

300 മുതൽ 6,000 രൂപവരെ വിലക്കുറവിൽ ഇനി ഈ മോഡലുകൾ വാങ്ങാം

Published

|

Last Updated

ന്യൂഡൽഹി | ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് ഐഫോൺ ഇന്ത്യയിലെ മോഡലുകൾക്ക്‌ വില കുറച്ചു. ആപ്പിളിൻ്റെ ഏറ്റവും ജനപ്രിയമായ മോഡലുകളായ ഐഫോൺ 15, ഐഫോൺ 14 എന്നിവയുടെ വിലയാണ്‌ ചെറിയ തോതിൽ കുറച്ചത്‌. 300 മുതൽ 6,000 രൂപവരെ വിലക്കുറവിൽ ഇനി ഈ മോഡലുകൾ വാങ്ങാം. 2024 ബജറ്റിൽ സ്‌മാർട്ട്‌ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 20 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറച്ചതിന്‌ പിന്നാലെയാണ്‌ ആപ്പിളും വിലക്കുറവ്‌ പ്രഖ്യാപിച്ചത്‌.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾക്ക് 300 രൂപ കുറഞ്ഞു. ഐഫോൺ 15 വില 128 ജിബി മോഡലിന്‌ 79,900 ൽനിന്നും 79,600 ആയി. 15 പ്ലസിന്‍റെ വില 89,600 ആയി. നേരത്തേ ഇത്‌ 89,900 ആയിരുന്നു.

ഐ ഫോൺ 14ന്‌ പുതിയ വില 128 ജിബിക്ക്‌ 69,600 ആണ്‌. മുമ്പ്‌ 69,900 ആയിരുന്നു. അതേ സമയം ടോപ്പ്‌ മോഡലുകൾക്ക്‌ 6000 രൂപവരെ വില കുറഞ്ഞു. ഐഫോൺ 15 പ്രോ മോഡലിന്‌ 1,34,900 ആയിരുന്നത്‌ 1,29,800 ആയി. 5,100 രൂപയുടെ കുറവ്‌. ഐഫോൺ 15 പ്രോ മാക്‌സിന്‌ 5900 ആണ്‌ കുറഞ്ഞത്‌. 1,59,900 രൂപ വിലയുണ്ടായിരുന്ന ഫോൺ ഇനി 1,54,000 രൂപയ്‌ക്ക്‌ വാങ്ങാം.

Latest