Connect with us

Techno

ആപ്പിള്‍ വാച്ച്; ആമസോണില്‍ വിലക്കിഴിവില്‍ സ്മാര്‍ട്ട്‌വാച്ച് വാങ്ങാം

ഫാഷനും ഒപ്പം ഫിറ്റ്നസും എന്തുമാകട്ടെ ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സ്മാര്‍ട്ട് വാച്ചുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ഇത് സ്മാര്‍ട്ട് വാച്ചുകളുടെ കാലമാണ്. ഇപ്പോള്‍ ആമസോണില്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ സ്മാര്‍ട്ട് വാച്ച് ഫെസ്റ്റാണ്. 90 ശതമാനം ഓഫറിലാണ് സ്മാര്‍ട്ട് വാച്ചുകളുള്ളത്. മാക്സിമ മാക്സ് പ്രോ എക്സ് 2, അമാസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാര്‍ട്ട് വാച്ച് , ആപ്പിള്‍, ഫയര്‍ ബോള്‍ട്ട്, ബോട്ട് ബ്രാന്‍ഡുകളിലുള്ള സ്മാര്‍ട്ട് വാച്ചുകള്‍ക്കാണ് വിലക്കുറവ്. ഫാഷനും ഒപ്പം ഫിറ്റ്നസും എന്തുമാകട്ടെ ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സ്മാര്‍ട്ട് വാച്ചുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

മാക്സിമ മാക്സ് പ്രോ എക്സ് 2 സ്മാര്‍ട്ട് വാച്ചിന് 1.4 ഇഞ്ച് ടിഎഫ്ടി ഐപിഎസ് സ്‌ക്രീനാണുള്ളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും ഈ വാച്ചിലൂടെ അറിയാനാകും. സൈക്ലിംഗ്, ഫുട്ബോള്‍, സ്വിമ്മിംഗ് എന്നിങ്ങനെയുളള ദൈനംദിന പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ 11 സ്പോര്‍ട്സ് മോഡുകളും വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുമുള്ള സ്മാര്‍ട്ട് വാച്ചാണ് മാക്സിമ മാക്സ് പ്രോ എക്സ് 2.ഈ സ്മാര്‍ട്ട് വാച്ചും മികച്ച ഓഫറില്‍ സ്വന്തമാക്കാം.

അമാസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാര്‍ട്ട് വാച്ച് ഉഗ്രന്‍ ഫീച്ചറുകളും ഡിസൈനുകളുമുളള മികച്ച സ്മാര്‍ട്ട് വാച്ചാണ്. 1.65 എച്ച്ഡി അമോള്‍ഡ് ഡിസ്പ്ലേ, അള്‍ട്രാ സ്ലിം, ലൈറ്റ് ഡിസൈന്‍ എന്നിവയാണ് സ്മാര്‍ട്ട്‌വാച്ചിന്റെ ആകര്‍ഷണം. ഹൃദയമിടിപ്പ് രക്തത്തിലെ ഓക്സിജന്റെ അളവ്, സ്ട്രെസ്സ് മോണിറ്ററിംഗ് സംവിധാനം, 120-ല്‍ അധികം സ്പോര്‍ട്സ് മോഡുകള്‍ എന്നിവ സ്മാര്‍ട്ട് വാച്ചിലൂടെ അറിയാന്‍ കഴിയും. കൂടാതെ വാട്ടര്‍ റെസിസ്റ്റന്‍സ്, സ്വിം ട്രാക്കിങ്, സാറ്റലൈറ്റ് പൊസിഷനിങ് സിസ്റ്റംസ് ഫീച്ചറുകള്‍ എന്നിവയും വാച്ചില്‍ ഉള്‍പ്പെടുന്നു. ഈ വാച്ചും മികച്ച ഓഫറില്‍ സ്വന്തമാക്കാം.

ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച് മികച്ച സ്മാര്‍ട്ട് വാച്ചുകളില്‍ ഒന്നാണ്. അള്‍ട്രാ സ്ലിം, ലൈറ്റ് വെയിറ്റ് ഡിസൈനാണ് വാച്ചിനെ ആകര്‍ഷകമാക്കുന്നത്. 1.69 ഇഞ്ച് എച്ച്ഡി ഫുള്‍ ടച്ച് ഡിസ്പ്ലേയും കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും ഈ സ്മാര്‍ട്ട് വാച്ചിലൂടെ സാധിക്കും. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ വാച്ചിലൂടെ അറിയാനാകും. സൈക്ലിങ്, യോഗ, സ്വിമ്മിങ്, ഫുട്ബോള്‍ എന്നിങ്ങനെ നിരവധി സ്പോര്‍ട്സ് മോഡുകളും വാച്ചിലുണ്ട്.ഈ വാച്ചും മികച്ച ഓഫറില്‍ സ്വന്തമാക്കാം.