Uae
ചിൽഡ്രൻസ് ബുക്ക് അവാർഡുകൾക്ക് അപേക്ഷ സ്വീകരിക്കുന്നു
അപേക്ഷകൾ മാർച്ച് 31 വരെ സ്വീകരിക്കും

ഷാർജ| ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ, ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ്, ഷാർജ ഓഡിയോ ബുക്ക് അവാർഡ്, കാഴ്ച വൈകല്യമുള്ളവർക്കുള്ള ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ് എന്നിവക്കുള്ള അപേക്ഷകൾ മാർച്ച് 31 വരെ സ്വീകരിക്കും. 110,000 ദിർഹം സമ്മാന മൂല്യമുള്ള മൂന്ന് അവാർഡുകൾ ഉയർന്ന നിലവാരമുള്ള കുട്ടികളുടെ സാഹിത്യ കൃതികളെയും എഴുത്തുകാരെയും ആദരിക്കുകയും ചെയ്യുന്നു.
ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ് മൂന്ന് വിഭാഗങ്ങളിലായി വിജയികളെ ആദരിക്കും. മികച്ച അറബിക് കുട്ടികളുടെ പുസ്തകം (4-12 വയസ്സ്), മികച്ച അറബിക് യുവാക്കൾക്കുള്ള പുസ്തകം (13-17 വയസ്സ്), മികച്ച ഇംഗ്ലീഷ് കുട്ടികളുടെ പുസ്തകം (7-13 വയസ്സ്) എന്നിവയാണ് ഇതിൽ ആദരിക്കുക.
ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ് 20,000 ദിർഹത്തിന്റെ സമ്മാനം വാഗ്ദാനം ചെയ്യുന്നു. ഷാർജ ഓഡിയോ ബുക്ക് അവാർഡിന് ആകെ 30,000 ദിർഹമാണ് സമ്മാനത്തുക. മികച്ച അറബിക് ഓഡിയോ പുസ്തകം, മികച്ച ഇംഗ്ലീഷ് ഓഡിയോ പുസ്തകം എന്നീ രണ്ട് വിജയികൾക്ക് ഇത് വീതിക്കും.
ഏപ്രിൽ 23 മുതൽ മെയ് നാല് വരെ ഷാർജയിലെ എക്‌സ്‌പോ സെന്ററിലാണ് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ നടക്കുന്നത്.
---- facebook comment plugin here -----