Connect with us

maadin

മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആറ് മാസം/ ഒരു വര്‍ഷം എന്നിങ്ങനെയാണ് കോഴ്‌സുകളുടെ കാലാവധി.

Published

|

Last Updated

മലപ്പുറം | സംസ്ഥാന സര്‍ക്കാറിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ (എസ് ആര്‍ സി) അംഗീകൃത പഠനകേന്ദ്രമായ മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൗണ്‍ലിംഗ് സൈക്കോളജി, ലേണിംഗ് ഡിസബിലിറ്റി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളുടെ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്‌സുകളാണ് നടത്തുന്നത്.

ആറ് മാസം/ ഒരു വര്‍ഷം എന്നിങ്ങനെയാണ് കോഴ്‌സുകളുടെ കാലാവധി. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ അടക്കം ഭിന്നശേഷി മേഖലയില്‍ താല്പര്യമുള്ളവര്‍ക്ക് കോഴ്‌സിന് ചേരാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 22. ബന്ധപ്പെടേണ്ട നമ്പര്‍ 9745380777, 9778292902.

Latest