Connect with us

Malappuram

മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

അവസാന തീയതി ജൂലൈ 25.

Published

|

Last Updated

മലപ്പുറം | ഭിന്നശേഷി മേഖലയില്‍ നവീനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന  മഅ്ദിന്‍ ഏബ്ള്‍  വേള്‍ഡ്  നല്‍കുന്ന ‘ഏബ്ള്‍ വേള്‍ഡ്  അവാര്‍ഡ് 2022’-ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലുടനീളമുള്ള എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ (2021-22) മികച്ച മാര്‍ക്ക് നേടിയ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

കാഴ്ച പരിമിതര്‍, ശ്രവണ പരിമിതര്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, മറ്റു ഭിന്നശേഷിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745380777, 9778292902.

Latest