Connect with us

Kozhikode

വിറാസ് പി ജി കോഴ്സിലേക്ക് (മുതവ്വല്‍) അപേക്ഷ ക്ഷണിച്ചു

മുതവ്വല്‍ പഠനത്തോടൊപ്പം ലോ കോളജ്, യുനാനി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പഠനം നടത്താനും അവസരമുണ്ട്.

Published

|

Last Updated

നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയിലെ അത്യാധുനിക ഇസ്ലാമിക പഠന വിഭാഗമായ വിറാസ് (വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ്) പി ജി കോഴ്‌സിലേക്ക് (മുതവ്വല്‍) അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേഷന്‍ ഇന്‍ ഇസ്ലാമിക് & മോഡേണ്‍ ലോസ് എന്ന പി ജി കോഴ്സിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മുതവ്വല്‍ പഠനത്തോടൊപ്പം ലോ കോളജ്, യുനാനി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പഠനം നടത്താനും അവസരമുണ്ട്.

കാലിക്കറ്റ് യൂനിവേസഴ്സിറ്റി അംഗീകരിച്ച ഡിഗ്രിയോടൊപ്പം മുഖ്തസര്‍ ബിരുദമുള്ളവര്‍ക്കോ ജാമിഅത്തുല്‍ ഹിന്ദിന്റെ ഡിഗ്രി അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കിവര്‍ക്കോ മാത്രമാണ് പ്രവേശനം. ഫെബ്രുവരി ഏഴിന് നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷ, തുടര്‍ന്ന് നടക്കുന്ന വൈവ ഇന്റര്‍വ്യൂ എന്നിവ വഴിയാണ് പ്രവേശനം. ഫെബ്രുവരി രണ്ടിന് മുമ്പായി https://admission.wiras.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് +919747708786 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

Latest