Connect with us

Educational News

ഓൺലൈൻ വിദൂര പഠന കോഴ്സുകൾക്കായി യുജിസി സർവകലാശാലകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

പുതിയ അപേക്ഷകൾ ഓൺലൈൻ പോർട്ടൽ വഴി  ജൂലൈ 31 വരെ നൽകാം.

Published

|

Last Updated

ന്യൂഡൽഹി | യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ 2014 25 അധ്യായന വർഷത്തേക്ക്  ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ODL) മോഡിൽ / ഓൺലൈൻ മോഡിൽ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനായി യോഗ്യതയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുതിയ അപേക്ഷകൾ ക്ഷണിച്ചു. ഒക്ടോബറിൽ ആരംഭിക്കുന്ന സെഷനിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. റെഗുലേഷൻ 3  എ റെഗുലേഷൻ 3 ബി എന്നിവ പ്രകാരം യോഗ്യതയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കി.

പുതിയ അപേക്ഷകൾ ഓൺലൈൻ പോർട്ടൽ വഴി  ജൂലൈ 31 വരെ നൽകാം. അപേക്ഷകൾ ഡെപ്യൂട്ടി സെക്രട്ടറി വിദൂര വിദ്യാഭ്യാസ ബ്യൂറോ യുജിസി  ഓഫീസിൽ 2024 ഓഗസ്റ്റ് 7 നകം ലഭിക്കണം. https://deb.ugc.ac.in/ എന്ന വെബ്സൈറ്റിലാണ്  അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

കേവലം ഒരു അപേക്ഷ സമർപ്പിക്കുന്നത് അംഗീകാരത്തിൻ്റെ ഗ്രാൻ്റ് ആയി കണക്കാക്കേണ്ടതില്ലെന്നും എല്ലാ അപേക്ഷകളും യുജിസിയിൽ (ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാമുകളും ഓൺലൈനുമായി) അനുശാസിക്കുന്ന മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമെന്നും യുജിസി വ്യക്തമാക്കി.