Kerala
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലില്‍
49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് ജൂലൈ 30ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം | വരാനിരിക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.
2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതുകൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ല. ഇതിനാലാണ് ഇടത് കൈയ്യിലെ നടുവിരലില്‍ മഷി പുരട്ടാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.
ഈ നിര്‍ദ്ദേശം ജൂലൈ 30 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് ജൂലൈ 30ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
---- facebook comment plugin here -----