Connect with us

Educational News

എം ബി ബി എസ് കെയ്റോ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ 20-ാം തിയതി വരെ അപേക്ഷിക്കാം

50% വരെ സ്കോളർഷിപ് നേടാം

Published

|

Last Updated

കോഴിക്കോട് | നാഷണൽ മെഡിക്കൽ കമീഷനും ലോകാരോഗ്യ സംഘടനയും അംഗീകരിച്ച എം.ബി.ബി.എസ് കോഴ്സ് ചുരുങ്ങിയ ഫീസ് നൽകി വിദേശത്ത് പോയി പഠിക്കാൻ അവസരം. ഒരു പതിറ്റാണ്ടിന്റെ പരിചയമുള്ള കോഴിക്കോട്ടെ ഡോ. എക്സ്പർട്ട് എഡ്യു. ലിങ്ക് സ് (Dr. Expert Edulinks) എന്ന സ്ഥപനമാണ് ഈജിപ്തിലെ കെയ്റോ യൂണിവേഴ്‌സിറ്റിയിൽ എം.ബി.ബി.എസ് പഠനത്തിനുള്ള അവസരമൊരുക്കുന്നത്.

ഡോ. എക്സ്പർട്ട് എഡ്യു. ലിങ്കിന്റെ സഹായത്തോടെ ഇതുവരെ 1000 ത്തോളം വിദ്യാർത്ഥികൾ ഫിലിപ്പീൻസ്, ഈജിപ്ത്, ബ്രിട്ടൺ, ജോർജിയ, ഉസ്ബക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി പോയിട്ടുണ്ട്. കോഴ്സ് പൂർത്തിയാക്കിയ 300 ഓളം ഡോക്ടർമാർ നിലവിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രാക്ടീസ് ചെയ്തുവരുന്നുണ്ട്.

അധ്യാപകരായി ഇന്ത്യൻ ഡോക്ടർമാവുടെ സേവനവും യൂണിവേഴ്‌സിറ്റിയിൽ ലഭ്യമാണ്.
10,044 കിടക്കകളുള്ള 12 ആശുപത്രികളാണ് വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി കെയ്റോയിൽ ലഭിക്കുക. ആഗോള റാങ്കിൽ 306 ാം സ്ഥാനമാണ് കെയ്റോ യൂണിവേഴ്സിറ്റിക്കുള്ളത്. നിലവിൽ നിരവധി മലയാളി വിദ്യാർത്ഥികൾ ഇവിടെ പഠനം തുടരുന്നു.

എം.ബി.ബി.എസ് പഠനത്തിന് ശേഷം ഇന്ത്യയിലെ ‘നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ’പരീക്ഷ പാസാവാനുള്ള പരിശീലനവും ഡോ. എക്സ്പർട്ട് എഡ്യു. ലിങ്ക് നൽകും. കൂടാതെ ആദ്യം ചേരുന്ന 50 വിദ്യാർത്ഥികൾക്ക് വർഷത്തിൽ 50 ലക്ഷത്തിന്റെ സ്കോളർഷിപ്പും ലഭ്യമാക്കും.

എംബിബിഎസിന്റെ ആഗോള ജോലി സാധ്യതകളും അവയുടെ പരീക്ഷകൾക്കുമുള്ള ഗൈഡൻസും സഹായവും എം.ഡിയും ഡയറക്ടറും ഡോക്ടർമാർ ആയ ഡോ. എക്സ്പർട്ട് എഡ്യു. ലിങ്ക് നൽകാൻ കഴിയും എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ് . 16 ലക്ഷം മുതലുള്ള വിവിധ പാക്കേജുകളിൽ ഇവിടെനിന്നും വിദേശപഠനം ലഭ്യമാവും.

കെയ്റോ യൂണിവേഴ്സിറ്റിയിലേക് ഉള്ള ആദ്യ സംഘം ഈ വരുന്ന 20ാം തിയതി പുറപ്പെടും. കുടുതൽ വിവരങ്ങൾക്ക് ​​ഫോൺ: +917025719000 | +917025729000

---- facebook comment plugin here -----

Latest