Kannur
പ്രിയ വർഗീസിന്റെ നിയമനം; കണ്ണൂർ സർവകലാശാലയിൽ ഇന്ന് അടിയന്തര സെനറ്റ്
കോടതി വിധി നടപ്പാക്കുന്നതിനെ കുറിച്ചും, തുടർ നടപടികൾക്കുമായും നിയമോപദേശം സർവകലാശാല തേടിയേക്കും.
കണ്ണൂർ | പ്രിയ വർഗ്ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ ഇന്ന് അടിയന്തരമായി സെനറ്റ് ചേരും. കോടതി വിധി നടപ്പാക്കുന്നതിനെ കുറിച്ചും, തുടർ നടപടികൾക്കുമായും നിയമോപദേശം സർവകലാശാല തേടിയേക്കും. ഇന്ന് കണ്ണൂർ വി സി മാദ്ധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയത് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. പ്രിയക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന് കണ്ടെത്തിയായിരന്നു നടപടി.
കോടതി വിധി പ്രതിഷേധക്കാരുടെ സമരവീര്യവും വർദ്ധിച്ചിട്ടുണ്ട്. ഇന്നും സർവകലാശാലയിലേക്ക് പ്രതിപക്ഷ യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ സമരവുമായി എത്തിയേക്കും.