Connect with us

Appointment of Priya Varghese

പ്രിയ വര്‍ഗീസിന്റെ നിയമനം യു ജി സി മാനദണ്ഡങ്ങള്‍ പാലിച്ച്: കണ്ണൂര്‍ വി സി

റാങ്ക് ലിസ്റ്റ് അംഗീകരിച്ചത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍

Published

|

Last Updated

കണ്ണൂര്‍ | പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് അംഗീകരിച്ചത്. യു ജി സിയുടെ എല്ലാ മാനദണ്ഡവും പാലിച്ചാണ് നിയമനം. ഇതുമായി മുന്നോട്ടുപോകും. ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് അത് നേരത്തെ ചൂണ്ടിക്കാണിക്കാം. നിയമനം സംബന്ധിച്ച വിശദീകരണം കഴിഞ്ഞ 12ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയിട്ടുണ്ടെന്നും വി സി പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേത് യജമാന ഭക്തിയാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഒരു നിയമജ്ഞരും ഇത് ചൂണ്ടിക്കാട്ടിയിട്ടില്ല. ഗവര്‍ണര്‍ പദവിയേക്കാള്‍ വലിയ എന്തോ ലക്ഷ്യമിട്ട് സംഘ്പരിവാറിനെ സുഖിപ്പിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest