Connect with us

Kerala

ചട്ടം ലംഘിച്ച് വി സി നിയമനം; ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് സി പി എം

കോടതിവിധി ലംഘിച്ച് ഗവര്‍ണര്‍ നിയമനം നടത്തിയത് ധിക്കാരമാണ്.

Published

|

Last Updated

തിരുവനന്തപുരം | സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും ചട്ടം ലംഘിച്ച് ഗവര്‍ണര്‍ നടത്തിയ വി സി നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് സി പി എം ആരോപിച്ചു. ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കോടതിവിധി ലംഘിച്ച് ഗവര്‍ണര്‍ നിയമനം നടത്തിയത് ധിക്കാരമാണ്. സര്‍ക്കാര്‍ കൊടുത്ത പട്ടിക ഗവര്‍ണര്‍ അംഗീകരിച്ചില്ല. കേരളത്തിലെ വിദ്യാഭ്യാസ, തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു വെന്നും സി പി എം ആരോപിച്ചു.

ഗവര്‍ണറുടെ നടപടിയില്‍ യു ഡി എഫ് നിലപാട് വ്യക്തമാക്കണമെന്നും വി സി നിയമനത്തിനുള്ള സര്‍ക്കാര്‍ പാനല്‍ വെട്ടിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി വിധിക്കും സര്‍വകലാശാല ആക്ടിനും വിരുദ്ധമാണെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സര്‍ക്കാരുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായാണ് നിയമനം. വ്യവസ്ഥകള്‍ക്ക് അപ്പുറത്തുകൂടി ചാന്‍സിലര്‍ തീരുമാനമെടുക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ അജണ്ട നടപ്പാക്കുന്ന പണിയാണ് ചാന്‍സിലര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest