Connect with us

waqf board appointment

വഖ്ഫ് നിയമനം; ലീഗ് രണ്ടാം ഘട്ട സമരം തീരുമാനമായി

ഈ മാസം 27 ന് എല്ലാ ജില്ലകളിലും കലക്ടറേറ്റ് മാര്‍ച്ച് നടത്തും

Published

|

Last Updated

മലപ്പുറം | വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിന്റെ രണ്ടാം ഘട്ട സമര പരിപാടികളില്‍ തീരുമാനമായി. പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് മലപ്പുറത്ത് യോഗം ചേര്‍ന്നിരുന്നു. ഈ മാസം 27 ന് എല്ലാ ജില്ലകളിലും കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ഫെബ്രുവരിയില്‍ നിയമസഭാ മാര്‍ച്ച് നടത്താനും തീരുമാനം. പഞ്ചായത്തുകളില്‍ രാപ്പകല്‍ സമരം നടത്താനും തീരുമാനമായി.

തിരഞ്ഞെടുപ്പിലെ തോല്‍വിയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്തു. റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും തീരുമാനമായി.