Connect with us

Uae

ദുബൈ ചേംബേഴ്‌സ് ഡയറക്ടർ ബോർഡിന് അംഗീകാരം

ബിസിനസ്, വാണിജ്യ മേഖലയിലെ പ്രമുഖ അന്താരാഷ്ട്ര വ്യക്തികൾ ഉൾപ്പെടുന്ന വിപുലവും വൈവിധ്യപൂർണവുമായ ഉപദേശക കൗൺസിലുകളും രൂപീകരിച്ചിട്ടുണ്ട്.

Published

|

Last Updated

ദുബൈ|ദുബൈ ചേംബേഴ്‌സിന്റെ ഡയറക്ടർ ബോർഡിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബൈ ചേംബർ ഓഫ് കൊമേഴ്സ്, ദുബൈ ഇന്റർനാഷണൽ ചേംബർ, ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി എന്നിവയുടെ ഡയറക്ടർ ബോർഡുകളെയും ഉപദേശക സമിതികളെയുമാണ് നിശ്ചയിച്ചത്. ദുബൈയിലെ സാമ്പത്തിക വികസനത്തിനും ബിസിനസ് വളർച്ചക്കും പിന്തുണ നൽകുന്നതിലും അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിലും ഡിജിറ്റൽ സമ്പദ്്വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിലും എമിറേറ്റിന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് ശ്രദ്ധേയ സംഭാവന നൽകുന്നതാണ് മൂന്ന് ചേംബറുകളും.

ബിസിനസ്, വാണിജ്യ മേഖലയിലെ പ്രമുഖ അന്താരാഷ്ട്ര വ്യക്തികൾ ഉൾപ്പെടുന്ന വിപുലവും വൈവിധ്യപൂർണവുമായ ഉപദേശക കൗൺസിലുകളും രൂപീകരിച്ചിട്ടുണ്ട്. ദുബൈ ചേംബേഴ്‌സിന്റെ ഓണററി പ്രസിഡന്റ്അബ്ദുല്ല അൽ ഗുറൈറായിരിക്കും. ബോർഡിന്റെ ചെയർമാനും ദുബൈ ചേംബർ ഓഫ് കൊമേഴ്സിന്റെ ചെയർമാനും സുൽത്താൻ അൽ മൻസൂരി ആയിരിക്കും. ഇന്റർനാഷണൽ ചേംബർ ചെയർമാനായ സുൽത്താൻ ബിൻ സുലായം, ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി ചെയർമാനായ ഉമർ സുൽത്താൻ അൽ ഉലമ എന്നിവർ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുന്നു.

ബോർഡിലെ അംഗങ്ങളിൽ ഹിലാൽ സഈദ് അൽമർറി, അഹ്‌മദ് അബ്ദുല്ല ബിൻ ബയാത്, ഉമർ അബ്ദുല്ല അൽ ഫുത്തൈം, ശിഹാബ് ഗർഗാശ്, ഖാലിദ് ജുമാ അൽ മജിദ്, ഫൈസൽ ജുമാ ബിൽഹൂൽ, ബുത്തി സഈദ് അൽ ഖന്തി, അലി സഈദ് അൽ ബവാർദി, ഖാലിദ് അഹ്്മദ് അൽ മർറി, ഡോ. കിബ്‌സി, താരിഖ് അഹ്്മദ് ബക്കർ എന്നിവർ ഉൾപ്പെടുന്നു. ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി ഉപദേശക സമിതിയിൽ അർജുൻ മോഹൻ, ഭവിൻ മഹേന്ദ്ര, വിനോദ് പെരുവെമ്പു കൃഷ്ണൻ, ഫൈസൽ റഹ്‌മാൻ എന്നിവരും ദുബൈ ഇന്റർനാഷണൽ ചേംബർ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അനുജ് രഞ്ജൻ, ഡിനോ വർക്കി, ഗൗരവ് ഭൂഷൺ, അർഷാദ് ഗഫൂർ എന്നിവരും ഇടം നേടിയിട്ടുണ്ട്.

Latest