Ongoing News
ആദര്‍ശാധിഷ്ഠിത കര്‍മ പദ്ധതികള്‍ക്ക് അംഗീകാരം: മുല്‍തഖല്‍ ഉലമാ സമാപിച്ചു
പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു
![](https://assets.sirajlive.com/2025/02/untitled-13-897x538.jpg)
കോഴിക്കോട് | ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബ്രഹത്തായ കര്‍മ്മപദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുല്‍തഖല്‍ ഉലമാ (വാര്‍ഷിക ജനറല്‍ ബോഡി) സമാപിച്ചു.
ഇസ്ലാമിന്റെ യഥാര്‍ഥ വിശ്വാസ സംഹിത സമൂഹത്തെ പഠിപ്പിക്കുക, വഴിതെറ്റി സഞ്ചരിക്കുന്ന യുവതയെ സാമൂഹികമായും സാംസ്‌കാരികമായും സമുദ്ധരിക്കുക, അഹ് ലുസ്സുന്നയുടെ യഥാര്‍ഥ വിശ്വാസ ആചാരങ്ങളില്‍ നിന്ന് വഴിതെറ്റിക്കുന്ന പുത്തന്‍ പ്രസ്ഥാനക്കാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കുതന്ത്രങ്ങളെ പ്രതിരോധിക്കുക തുടങ്ങിയ ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന കര്‍മ പദ്ധതികള്‍ക്കാണ് കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി രൂപം നല്‍കിയത്.
പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഒതുക്കുങ്ങല്‍ ഒ കെ അബ്ദുര്‍റഷീദ് മുസ്ലിയാരെ പുതിയ മുശാവറ അംഗമായും ഇ അബ്ദുല്ല അഹ്‌സനി ചെങ്ങാനി, അബ്ദുല്‍ ഗഫൂര്‍ ബാഖവി പെരുമുഖം, ഹസന്‍ ബാഖവി പല്ലാര്‍ എന്നിവരെ സ്ഥിരം ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പി എ ഹൈദറോസ് മുസ്ലിയാര്‍ കൊല്ലം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കോടമ്പുഴ ബാവ മുസ്ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, അബ്ദുറഹ്മാന്‍ ഫൈസി മാരായ മംഗലം, മൊയ്തീന്‍കുട്ടി ബാഖവി പൊന്മള, മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ താഴപ്ര, വി പി എം ഫൈസി വില്ല്യാപ്പള്ളി, അബദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുറഹ്മാന്‍ ബാഖവി പരിയാരം, സി മുഹമ്മദ് ഫൈസി, ഐ എം കെ ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുന്നാസര്‍ അഹ്‌സനി ഒളവട്ടൂര്‍, എം അബ്ദുറഹ്മാന്‍ സഖാഫി, പി എസ് കെ മൊയ്തു ബാഖവി, ത്വാഹ മുസ്ലിയാര്‍ കായംകുളം, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു.