Connect with us

iuml

എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്: 16 ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ആദായനികുതി വകുപ്പ് നോട്ടീസ്

48 കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തിയത്. 156 വ്യാജവിലാസങ്ങളിലായാണ് ഈ പണം നിക്ഷേപിച്ചത്

Published

|

Last Updated

കൊച്ചി | മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ 16 മുസ്ലിം ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുമെന്നു കാണിച്ച് ആദായനികുതി വകുപ്പ് നോട്ടീസ്. ബാങ്കിലെ നിക്ഷേപത്തിന് ആദായ നികുതിയും പിഴയും അടക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി പി കെ കെ ബാവ അടക്കം 16 പേര്‍ക്കാണ് നോട്ടീസ്. നികുതിയും കുടിശ്ശികയും ഉടന്‍ അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

എ ആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കഴിഞ്ഞദിവസം ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. നാലാഴ്ചക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പരാതികളില്‍ നടപടിയില്ലെന്ന് പറഞ്ഞ് നിക്ഷേപകനായ ഫൈസല്‍ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.

48 കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയത്. 156 വ്യാജവിലാസങ്ങളിലായാണ് ഈ പണം നിക്ഷേപിച്ചത്. ഇത് ഹവാല പണമാണെന്നാണ് ഹരജിക്കാരന്‍ ആക്ഷേപിക്കുന്നത്. യഥാര്‍ഥ നിക്ഷേപകരെ കണ്ടെത്തണമെന്നും ആവശ്യമുണ്ട്. ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാനേജര്‍ പ്രസാദ് നേരത്തെ ഇഡിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ഹരജിക്കാരന്‍ പറയുന്നത്.

 

Latest