Connect with us

Uae

അറബ് ഹെൽത്ത് ദൈനംദിന ഓഫീസ് ജോലികൾക്ക് എ ഐ ജീവനക്കാർ; റോബോട്ടിക് പ്രോസസ് ഓട്ടോമേഷനുമായി ഡി എച്ച് എ

സമയം കുറയ്ക്കുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്തുകൊണ്ട് ജോലി പരിവർത്തനം ചെയ്യുന്നതിനാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്ന് ഡി എച്ച് എ, ഐ ടി ഡയറക്ടർ മജീദ് സുൽത്താൻ അൽ മെഹെരി പറഞ്ഞു.

Published

|

Last Updated

ദുബൈ | ദൈനംദിന ഓഫീസ് ജോലികൾക്ക് എ ഐ ജീവനക്കാർ വരുന്നു. ദുബൈ ഹെൽത്ത് അതോറിറ്റി (ഡി എച്ച് എ)യാണ് പുതിയ റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർ പി എ) സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. 24 മണിക്കൂർ സമയം എടുത്തിരുന്ന ജോലികൾ എ ഐ, മെഷീൻ ലേണിംഗ് എന്നിവ സംയോജിപ്പിച്ച് രണ്ട് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാവും.

സമയം കുറയ്ക്കുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്തുകൊണ്ട് ജോലി പരിവർത്തനം ചെയ്യുന്നതിനാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്ന് ഡി എച്ച് എ, ഐ ടി ഡയറക്ടർ മജീദ് സുൽത്താൻ അൽ മെഹെരി പറഞ്ഞു. ദൈനംദിന പ്രവർത്തനങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ സ്ഥാപനമായി മാറുകയാണ് അതോറിറ്റി.
വെർച്വൽ ജീവനക്കാരന് വർഷം മുഴുവനും ഒന്നിലധികം ജോലികൾ ചെയ്യാൻ കഴിയും. മനുഷ്യ ഇടപെടലില്ലാതെ പൂർത്തിയാക്കാവുന്ന പത്ത് സേവനങ്ങൾ നടത്തുന്ന രണ്ട് ആർ പി എ സംവിധാനങ്ങൾ ഇതിനകം വിന്യസിച്ചിട്ടുണ്ട്.

ഈ വർഷാവസാനം രണ്ടെണ്ണം കൂടി ചേർക്കും. കൂടുതൽ ക്രിയാത്മകവും തന്ത്രപരവുമായ റോളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മനുഷ്യ ജീവനക്കാരെ സ്വതന്ത്രരാക്കുകയും പതിവ്, ആവർത്തന, അടിസ്ഥാന ടാസ്‌ക്കുകൾ വെർച്വൽ ജീവനക്കാർ നിർവഹിക്കുകയും ചെയ്യുന്ന രീതിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഒരു ദിവസം എടുത്ത മെഡിക്കൽ റിപ്പോർട്ട് മൂല്യനിർണയം ഇതിലൂടെ രണ്ട് മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. ടാസ്‌ക്കുകൾ നൽകൽ, ഡോക്യുമെന്റുകൾ സാധൂകരിക്കൽ, പ്രതികരിക്കൽ എന്നിവ ഉൾപ്പെടുന്ന പ്രക്രിയ ഇത് നിർവഹിച്ചു. ജീവനക്കാരുടെ വിവരങ്ങളുള്ള ഫയലുകൾ മാനേജ് ചെയ്യുന്ന സംവിധാനമാണ് രണ്ടാമത്തേത്. എച്ച്ആർ വകുപ്പ് കൈകാര്യം ചെയ്യുന്ന പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി, സർട്ടിഫിക്കേഷനുകൾ എന്നിവയുടെ പുതുക്കലുമായി ബന്ധപ്പെട്ടതാണ് ഇതിന്റെ പ്രധാന ചുമതല.

Latest