Connect with us

Uae

അറബ് ഹെൽത്തിന് ഉജ്വല തുടക്കം

ഇക്കോ-സ്ഫിയര്‍, എക്‌സിക്യൂട്ടീവ് നെറ്റ്്വര്‍ക്കിംഗ് ലോഞ്ച്, ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ഫോറങ്ങള്‍ എന്നിവയുള്‍പ്പെടെ പുതിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

Published

|

Last Updated

ദുബൈ | അറബ് ഹെല്‍ത്ത് 2025 എക്സിബിഷന്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. ദുബൈയിലെ രണ്ടാമത്തെ ഉപ ഭരണാധികാരിയും ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

ലോകത്തെ മുന്‍നിര ആരോഗ്യ സംരക്ഷണ പരിപാടി ഈ വര്‍ഷം 50-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 180-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 3,800-ലധികം പ്രദര്‍ശകരും 60,000ത്തില്‍ പരം സന്ദര്‍ശകരും പങ്കെടുക്കുന്ന പരിപാടി ജനുവരി 30 വരെയാണ് നടക്കുക. ഈ വര്‍ഷം ഏറ്റവും വലിയ പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനത്തില്‍ 200 ഓളം അധിക എക്സിബിറ്റര്‍മാര്‍ പുതുതായി എത്തിയിട്ടുണ്ട്. ഇക്കോ-സ്ഫിയര്‍, എക്‌സിക്യൂട്ടീവ് നെറ്റ്്വര്‍ക്കിംഗ് ലോഞ്ച്, ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ഫോറങ്ങള്‍ എന്നിവയുള്‍പ്പെടെ പുതിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

യു എ ഇ അതിന്റെ ആരോഗ്യ സംരക്ഷണ മേഖലയെ തന്ത്രപ്രധാനമായ നിക്ഷേപങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കല്‍, അന്തര്‍ദേശീയ സഹകരണങ്ങള്‍ എന്നിവയിലൂടെ മാറ്റിമറിക്കുകയും ഉയര്‍ന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കുകയും ചെയ്യുകയാണ് പരിപാടികള്‍ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.ഇതിന്റെ ഭാഗമായി ജനുവരി 30 വ്യാഴാഴ്ച ഫ്യൂച്ചര്‍ ഹെല്‍ത്ത് സമ്മിറ്റ് നടക്കും. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറില്‍ നടക്കുന്ന സമ്മിറ്റില്‍ ആരോഗ്യ സംരക്ഷണ മേഖലയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിഇഒമാരും പങ്കെടുക്കും. എ ഐ ഇന്‍ ആക്ഷന്‍, ട്രാന്‍സ്ഫോര്‍മിംഗ് ഹെല്‍ത്ത്‌കെയര്‍ ഡെലിവറി, എ ഐ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍, ആശങ്കകള്‍, അവസരങ്ങള്‍ എന്നിവയില്‍ നിരവധി ലോകപ്രശസ്ത പ്രഭാഷകര്‍ സംവദിക്കും.

റേഡിയോളജി, പ്രസവചികിത്സ, ഗൈനക്കോളജി, ക്വാളിറ്റി മാനേജ്‌മെന്റ്, പേഷ്യന്റ്‌സേഫ്റ്റി, ജനറല്‍ സര്‍ജറി, അണുബാധ നിയന്ത്രണം, അണുവിമുക്തമാക്കല്‍, വന്ധ്യംകരണം (സി എസ് എസ് ഡി), പബ്ലിക് ഹെല്‍ത്ത്, ഹയാത്ത് – വാര്‍ഷിക അവയവദാന, ട്രാന്‍സ്പ്ലാന്റേഷന്‍ കോണ്‍ഗ്രസ്, സാംസണ്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പിന്റെ ഹെല്‍ത്ത് കെയര്‍ നേതൃത്വം എന്നീ വിഷയങ്ങളില്‍ സമ്മേളനങ്ങളും നടക്കും. കോണ്‍റാഡ് ഹോട്ടലിലാണ് ഈ പരിപാടി നടക്കുന്നത്.കൂടാതെ, മൂന്ന് പുതിയ ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ഫോറങ്ങളും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

 

Latest