International
അറബ് ലീഗ് ഉച്ചകോടി മാർച്ച് നാലിലേക്ക് മാറ്റിവെച്ചു
ഉച്ചകോടിയുടെ സമഗ്രമായ തയ്യാറെടുപ്പുകളുടെ ഭാഗമായി അറബ് ലീഗ് അംഗങ്ങള്‍ പുതിയ തീയതി അംഗീകരിച്ചതായി ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കൈറോ| കൈറോയില്‍ അടുത്ത ആഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന അടിയന്തിര അറബ് ലീഗ് ഉച്ചകോടി മാര്‍ച്ച് 4 ലേക്ക് മാറ്റിവച്ചതായി ആതിഥേയരായ ഈജിപ്ത് അറിയിച്ചു.
യുദ്ധത്താല്‍ തകര്‍ന്ന ഗസ്സ മുനമ്പ് ഏറ്റെടുത്ത് പലസ്തീന്‍ നിവാസികളെ ഈജിപ്ത്, ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മാറ്റാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് മറുപടിയായാണ് ഈജിപ്തില്‍ അടിയന്തിര യോഗം വിളിച്ചത്.
ഉച്ചകോടിയുടെ സമഗ്രമായ തയ്യാറെടുപ്പുകളുടെ ഭാഗമായി അറബ് ലീഗ് അംഗങ്ങള്‍ പുതിയ തീയതി അംഗീകരിച്ചതായി ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
---- facebook comment plugin here -----