Uae
അറബ് മാധ്യമ ഉച്ചകോടി; യൂത്ത് മീഡിയ ഫോറം നടന്നു
ഉദ്ഘാടന ചടങ്ങില്‍ ദുബൈ രണ്ടാമത്തെ ഉപ ഭരണാധികാരിയും ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്നിഹിതനായി.
ദുബൈ | അറബ് മാധ്യമ ഉച്ചകോടിയുടെ ആദ്യ ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അറബ് യൂത്ത് മീഡിയ ഫോറം നടന്നു. ഉദ്ഘാടന ചടങ്ങില്‍ ദുബൈ രണ്ടാമത്തെ ഉപ ഭരണാധികാരിയും ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്നിഹിതനായിരുന്നു. നാളെ (മെയ് 29) വരെ വേള്‍ഡ് ട്രേഡ് സെന്ററിലാണ് ദുബൈ പ്രസ്സ് ക്ലബിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ നടക്കുക.
പ്രസ്സ് ക്ലബ് ഡയറക്ടര്‍ ഡോ. മൈത ബിന്‍ത് ഇസ്സ ബുഹുമൈദ് ആമുഖ പ്രസംഗവും യുവജനകാര്യ സഹമന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ നെയാദിയുടെ മുഖ്യ പ്രഭാഷണവും നടത്തി. ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സിന്റെ ചെയര്‍മാനും ഹ്യൂമാനിറ്റേറിയന്‍ വര്‍ക്ക് ആന്‍ഡ് യൂത്ത് അഫയേഴ്‌സിന്റെ പ്രതിനിധിയുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായുള്ള സംവാദവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.
അറബ് മീഡിയ അവാര്‍ഡ്, അറബ് സോഷ്യല്‍ മീഡിയ പയനിയേഴ്‌സ് അവാര്‍ഡ് ജേതാക്കളെ നാളെ ആദരിക്കും.