Connect with us

Uae

അറബ് റീഡിംഗ് ചലഞ്ച്; ഒന്നാം സ്ഥാനം നേടിയ അൽ ഇബ്ദാ സ്‌കൂൾ ശൈഖ് മുഹമ്മദ് സന്ദർശിച്ചു

ഒരു വർഷം കൊണ്ട് വിദ്യാർഥികൾ 25,000 പുസ്തകങ്ങൾ വായിച്ചു തീർത്തു

Published

|

Last Updated

ദുബൈ | അറബ് റീഡിംഗ് ചലഞ്ച് അവാർഡിൽ വിശിഷ്ട വിദ്യാലയമായി ആദരിച്ച അൽ ഇബ്്ദാ സ്‌കൂൾ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സന്ദർശിച്ചു.

വിദ്യാഭ്യാസ മേഖലയോട് കാണിക്കുന്ന വലിയ താത്പര്യത്തിന്റെയും വിശിഷ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ താത്പര്യവും വായനയുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെയും ഉയർത്തിക്കാട്ടുന്നതാണ് ഈ സന്ദർശനം. ശൈഖ് മുഹമ്മദ് വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു.

അറബി വായനാ ചലഞ്ച് മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ഭാഗമായി  സ്‌കൂൾ ഒരു ദശലക്ഷം ദിർഹം സമ്മാനം നേടിയിരുന്നു
മനുഷ്യനെ കെട്ടിപ്പടുക്കുന്നതിൽ സ്‌കൂളുകളുടെ പങ്കിന്റെ പ്രാധാന്യം ഈയവസരത്തിൽ ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. അവന്റെ വ്യക്തിത്വം, അവൻ ജീവിക്കുന്ന മൂല്യങ്ങളുടെയും തത്വങ്ങളുടെയും സമ്പ്രദായം രൂപപ്പെടുത്തുകയും ഭാവി സൃഷ്ടിക്കുകയും ചെയ്യുന്ന ആദ്യ സ്തംഭമാണ് സ്‌കൂളുകൾ.

വിദ്യാർഥികളെ മികവിന്റെ ചക്രവാളങ്ങളിലേക്ക് പറത്തുന്നതിനും വായിക്കാൻ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾ തീവ്രമാക്കാനും വിദ്യാഭ്യാസ പ്രക്രിയയുടെയും വിദ്യാഭ്യാസ മേഖലയുടെയും ചുമതലയുള്ളവരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

2020 ലെ എമിറേറ്റ്സ് ഡെവലപ്മെന്റ്അവാർഡും വിശിഷ്ട വ്യക്തികൾക്കുള്ള ഹംദാൻ ബിൻ റാശിദ് അൽ മക്തൂം അവാർഡും 2018-ലെ വിശിഷ്ട അധ്യാപക വിഭാഗത്തിലെ അക്കാദമിക് പ്രകടന അവാർഡും 2017-ലെ ഖലീഫ വിദ്യാഭ്യാസ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും അൽ ഇബ്ദാ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.

50 രാജ്യങ്ങളിൽ നിന്നുള്ള 2,29,000 സ്‌കൂളുകളിൽ നിന്നാണ് അൽ ഇബ്ദാ ഒന്നാം സ്ഥാനം നേടിയത്. വിദ്യാർഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് 48 പ്രോജക്ടുകളിലൂടെ സ്‌കൂൾ പ്രവർത്തിച്ചു. ഒരു വർഷം കൊണ്ട് വിദ്യാർഥികൾ 25,000 പുസ്തകങ്ങൾ വായിച്ചു തീർത്തു. മിക്ക വിദ്യാർഥികളും അധ്യയന വർഷത്തിൽ 50 പുസ്തകങ്ങൾ പൂർത്തിയാക്കി.

Latest