Connect with us

Ongoing News

അറബ് റീഡിംഗ് ചലഞ്ച്: യു എ ഇ വിജയികളെ ശൈഖ് മുഹമ്മദ് സ്വീകരിച്ചു

യു എ ഇ ചാമ്പ്യന്‍ പട്ടം നേടിയ അഹ്മദ് ഫൈസല്‍ അലി, പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ സുലൈമാന്‍ ഖമീസ് അല്‍ ഖാദിം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Published

|

Last Updated

ദുബൈ|എട്ടാമത് അറബ് റീഡിംഗ് ചലഞ്ചിന്റെ യു എ ഇ യോഗ്യതാ മത്സര വിജയികളുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കൂടിക്കാഴ്ച നടത്തി. യു എ ഇ ചാമ്പ്യന്‍ പട്ടം നേടിയ അഹ്മദ് ഫൈസല്‍ അലി, പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ സുലൈമാന്‍ ഖമീസ് അല്‍ ഖാദിം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ശൈഖ് മുഹമ്മദ് അവരെ അഭിനന്ദിക്കുകയും വായന തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ അറബിക് വായനാ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം ദുബൈയില്‍ ആഗോള ഫൈനല്‍ റൗണ്ട് നടക്കും.

 

 

Latest